വിമാനത്താവളത്തില്‍ സല്‍മാന്‍ ഖാനെ തടഞ്ഞ ഉദ്യോഗസ്ഥന് സി.ഐ.എസ്.എഫിന്റെ അഭിനന്ദനം

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നടന്‍ സല്‍മാന്‍ ഖാനെ തടഞ്ഞ ഉദ്യോഗസ്ഥന് സി.ഐ.എസ്.എഫിന്റെ അഭിനന്ദനം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നതെന്നും തക്കതായ പ്രതിഫലത്തിന് അര്‍ഹനാണെന്നും സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരായി നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.

ആഗസ്റ്റ് 20-ന് റഷ്യയിലേക്ക് പോകുന്നതിനായാണ് സല്‍മാന്‍ ഖാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. നടന്‍ വരിയില്‍ നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടനോട് വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും നിരവധിപേരാണ് രംഗത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ടൈഗര്‍ ത്രീ' എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു സല്‍മാന്‍ ഖാന്റെ റഷ്യയിലേക്കുളള യാത്ര. മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാനെ കൂടാതെ കത്രീനാ കൈഫ്, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റഷ്യ, തുര്‍ക്കി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലായി ടൈഗര്‍ ത്രീയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Contact the author

Web Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 20 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More