ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മതിയാക്കി

മാഞ്ചസ്റ്റര്‍: കൊവിഡ്‌ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നിര്‍ത്താന്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.  കൊവിഡ്‌ വ്യാപന ഭീതിയുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാരില്‍ ചിലര്‍ കളിക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍  ക്രിക്കറ്റ് ബോര്‍ഡും ബി സി സി ഐയും തമ്മില്‍ ചര്‍ച്ച നടന്നത്. കളി റദ്ദാക്കിയതായി ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍  ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. അഞ്ചാമത് ടെസ്റ്റ് മത്സരമാണ് റദ്ദാക്കിയത്.

പരമ്പരക്കിടെ പരിശീലകന്‍ രവി ശാസ്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നടത്തിയ റുട്ടീന്‍ ടെസ്റ്റിലാണ് രവി ശാസ്തിക്ക് രോഗബാധ സ്ഥിരീകരിച്ചത്. രവി ശാസ്തിക്കൊപ്പം പരിശീലക സംഘത്തിലെ മൂന്നുപേര്‍ നിരീക്ഷണത്തിലായിരുന്നു. ഫീല്‍ഡിംങ്ങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ബൌളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരാണ് ക്വാറന്‍റൈനില്‍ പോയിരുന്നു. ആര്‍ ടി പി സി ആര്‍ ഫലം വന്നപ്പോള്‍ ബൌളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫിസിയോ തെറാപ്പിസ്റ്റ് യോഗേഷ് പാര്‍മര്‍ എന്നിവര്‍ പോസിറ്റീവായിരുന്നു. സപ്പോര്‍ട്ടിംഗ് സംഘത്തിലെ ബാറ്റിംഗ് കൊച്ച് വിക്രം റാത്തോഡ് മാത്രമാണ് ഇപ്പോള്‍ ടീമിനൊപ്പം തുടരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാലാം ടെസ്റ്റ് മത്സരം നടന്നത് ടീമംഗങ്ങളെ കൊവിഡ്‌ ടെസ്റ്റിന് വിധേയരാക്കിയതിന് ശേഷമാണ്. പരമ്പരയിലെ നാലാം ടെസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തെയാകെ പ്രതിസന്ധിയിലാക്കുന്ന വാര്‍ത്ത ബി സി സി ഐ പുറത്തുവിട്ടത്.  എന്നാല്‍ നാലാം ടെസ്റ്റ് മത്സരത്തില്‍ 157 റണ്‍സിന് ഇന്ത്യ വിജയിക്കുകയാണുണ്ടായത്. ഇതിനു ശേഷമുണ്ടായ സാഹചര്യമാണ് അഞ്ചാം ടെസ്റ്റ് റദ്ദാക്കുന്നതില്‍ കലാശിച്ചത്. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 21 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More