കുട്ടികളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ

ഡല്‍ഹി: 10 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് പോസിറ്റീവ് ആകുന്നത് കൂടിവരുന്നതായി പഠനം. രാജ്യത്തെ കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെടുത്തിയ എംപവേർഡ് ഗ്രൂപ്പ് -1 (ഇജി -1) ആണ് ഈ വർഷം മാർച്ച് മുതൽ കൊവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി കണ്ടെത്തിയത്. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം 7.04 ശതമാനമായി വർദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചുവരെ അത് 2.80 ശതമാനമായിരുന്നു.

അതായത്, കൊവിഡ് ബാധിതരായ 100 പേരെ എടുത്താല്‍ അതില്‍ ഏഴു പേര്‍ കുട്ടികള്‍ ആയിരിക്കുമെന്ന് സാരം. എന്നാല്‍ അത് ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള ഇജി -1 ന്റെ യോഗത്തിലാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്. 

മാർച്ചിന് മുമ്പ്, 2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെയുള്ള ഒൻപത് മാസങ്ങളിൽ, കൊവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം 2.72% മുതൽ 3.59% വരെയായിരുന്നു. മിസോറാമിലാണ് (16.48%) ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊവിഡ് ബാധിതരാകുന്നത്. ഡൽഹിയിലാണ് ഏറ്റവും കുറവ് (2.25%). കേരളത്തില്‍ 8.62% കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചതായും ഇജി -1പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികൾക്കിടയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും, പരിശോധന വര്‍ധിച്ചതും കൊവിഡ് ബാധിതരായ മുതിര്‍ന്നവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാവാത്തതും പ്രധാന കാരണമാകാം എന്നാണ് ഇജി -1 വിലയിരുത്തുന്നത്.

Contact the author

National Desk

Recent Posts

Web Desk 4 hours ago
Coronavirus

ഒമൈക്രോണ്‍ കൂടുതല്‍ ബാധിക്കുന്നത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയെന്ന് ദക്ഷിണാഫ്രിക്ക

More
More
Coronavirus

ഒമൈക്രോണിന്‍റെ വ്യാപന ശേഷി ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടിയെന്ന് പഠനം

More
More
Web Desk 5 days ago
Coronavirus

ഒമിക്രോണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്നത് കടുത്ത അനീതിയാണെന്ന് സിറില്‍ റമഫോസ

More
More
Web Desk 1 month ago
Coronavirus

തിയേറ്ററില്‍ പോകാന്‍ ഇനി ഒരു ഡോസ് വാക്സിന്‍ മതി

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More