തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളതെന്നും അതിനാല്‍ അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധം ശക്തമാക്കാനും പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യവിദഗ്ദരുടെ കണക്കുകൂട്ടലുകള്‍ക്ക് മുന്‍പ് തന്നെ മൂന്നാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. ഫെബ്രുവരി 15 ന് ശേഷമേ മൂന്നാം തരംഗത്തിന് സാധ്യതയുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ദ്ര്‍ വ്യക്തമാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 49,771 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 1,03,553 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാല്‍ ജില്ല തിരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരാധനാലങ്ങളിലെ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. തിയേറ്റര്‍, ജിംനേഷ്യം, എന്നിവക്കും പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കില്ല.