ഇരുപത് കോടി വില പറഞ്ഞ 'സുല്‍ത്താന്‍' വിടവാങ്ങി

കര്‍ണാല്‍: അസാധാരണ വലിപ്പവും വ്യത്യസ്തമായ ജീവിതശൈലിയും കാരണം സമൂഹമാധ്യമങ്ങളില്‍ വൈറലായ സുല്‍ത്താന്‍ എന്ന പോത്ത് മരണത്തിനു കീഴടങ്ങി. പെട്ടെന്നുളള ഹൃദയാഘാതമാണ് പോത്തിന്റെ ജീവനെടുത്തത്. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലയുടേതായിരുന്നു ഇരുപത്തിയൊന്ന് കോടിയോളം വില പറഞ്ഞ ആജാനുബാഹുവായ പോത്ത്. കോടികള്‍ വാഗ്ദാനം ചെയ്ത് ആളുകള്‍ വന്നെങ്കിലും പോത്തിനെ വില്‍ക്കുന്നില്ലെന്ന നിലപാടിലായിരുന്നു ഉടമസ്ഥന്‍. ആറടി നീളവും 1200 കിലോ തൂക്കവുമുണ്ടായിരുന്ന പോത്തായിരുന്നു സുല്‍ത്താന്‍.

ദിവസവും പതിനഞ്ച് കിലോ ആപ്പിളും ഇരുപത് കിലോ കാരറ്റുമായിരുന്നു സുല്‍ത്താന്റെ ഭക്ഷണം. അതുകൂടാതെ പാലും കിലോക്കണക്കിന് പുല്ലും വൈക്കോലുമെല്ലാം സുല്‍ത്താന്‍ അകത്താക്കുമായിരുന്നു. ഇതുകൂടാതെ മറ്റൊരു വിചിത്ര ശീലവും സുല്‍ത്താനുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ വിദേശമദ്യം ഒരു ലിറ്ററെങ്കിലും അകത്താക്കാതെ സുല്‍ത്താന് ഉറക്കം വരില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുല്‍ത്താന് അസാധാരണമായ ശുക്ലോല്‍പ്പാദന ശേഷിയുണ്ടായിരുന്നു. മുറകാളകളുടെ ഒരു ഡോസ് ശുക്ലം 6 മില്ലി ലിറ്ററോളം വരും. ഒരു ഡോസ് ശുക്ലത്തിന് 250 രൂപയാണ് വില. സുല്‍ത്താന്‍ ഒരു വര്‍ഷത്തില്‍ 54,000 ഡോസ് ശുക്ലം വരെ ഉല്‍പ്പാദിപ്പിക്കുമായിരുന്നു. സുല്‍ത്താനില്‍ നിന്ന് ശുക്ലം സ്വീകരിക്കുന്ന എരുമയുടെ അടുത്ത തലമുറ ദിവസേന ഇരുപത് ലിറ്ററോളം പാല്‍ ചുരത്തുമായിരുന്നു എന്നതുകൊണ്ടുതന്നെ സുല്‍ത്താന്റെ ശുക്ലത്തിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. 2013-ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ നടത്തിയ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തിലെ ജേതാവായിരുന്നു സുല്‍ത്താന്‍.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Lifestyle

പച്ചമാംസം കഴിച്ച് ആരോഗ്യസംരക്ഷണം: അമേരിക്കന്‍ യുവാവ് വൈറല്‍

More
More
Web Desk 3 weeks ago
Lifestyle

പിങ്ക് ലുക്കില്‍ ബിപാഷ; തിളങ്ങിയത് 1.6 ലക്ഷത്തിന്റെ ഡ്രസ്സിൽ

More
More
Web Desk 3 weeks ago
Lifestyle

1.8 ലക്ഷത്തിന്റെ സാരിയില്‍ തിളങ്ങി മാധുരി; ചിത്രങ്ങള്‍ വൈറല്‍

More
More
Web Desk 1 month ago
Lifestyle

സിദ്ധാർത്ഥ് ശുക്ലയുടെ മുഖം ടാറ്റൂ ചെയ്ത് ഷെഹനാസിന്റെ സഹോദരന്‍

More
More
Web Desk 1 month ago
Lifestyle

അൻസി കബീർ മിസ്സ് സൗത്ത് ഇന്ത്യ; വിജയികളിലേറെയും മലയാളികൾ

More
More
Lifestyle

ഹരിണി മോഹൻ നായർ, മിസ് ക്വീൻ കേരള 2021

More
More