നാളെ മുതല്‍ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല

നാളെ മുതല്‍ പൊതുമേഖലാ ബാങ്കുകളായ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഒന്നുവരെയാണ് പഴയ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയെന്നും അവ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കണമെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.

2020 ഏപ്രിലില്‍ തന്നെ ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചിരുന്നു. എങ്കിലും ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കുന്നതിന് തടസമുണ്ടായിരുന്നില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അലഹബാദ് ബാങ്ക് ഉപയോക്താക്കളും പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കണമെന്നും ഒക്ടോബര്‍ ഒന്നുമുതല്‍ പഴയ ചെക്ക് ബുക്ക് അസാധുവാകുമെന്നും ഇന്ത്യന്‍ ബാങ്കും അറിയിച്ചിട്ടുണ്ട്. അലഹബാദ് ബാങ്ക് 2020 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യന്‍ ബാങ്കില്‍ ലയിച്ചത്.  ഓണ്‍ലൈന്‍ ബാങ്കിംഗോ മൊബൈല്‍ ബാങ്കിങ്ങോ വഴിയോ അല്ലെങ്കില്‍ നേരിട്ട് ബ്രാഞ്ചുകള്‍ വഴിയോ പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാനാകും. 

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 4 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More