വിധു വിന്‍സെന്റിന്റെ 'വൈറല്‍ സെബി'യില്‍ നായിക ഈജിപ്തുകാരി

കോഴിക്കോട്:  വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന 'വൈറല്‍ സെബി' യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഈജിപ്ത് സ്വദേശി മിറ ഹമീദാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമിതാ പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, അനുമോള്‍, യൂട്യൂബര്‍ സുദീപ് കോശി, ഇര്‍ഷാദ്, വെങ്കിടേഷ്, നിസ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അരുണ്‍ വര്‍ഗ്ഗീസാണ് സംഗീതം നല്‍കുന്നത്. സജിതാ മഠത്തില്‍, ആനന്ദ് ബാലകൃഷ്ണന്‍ എന്നിവരുടേതാണ് തിരക്കഥ. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനോദ് ഇല്ലംബിളളിയാണ് വൈറല്‍ സെബിയുടെ ഛായാഗ്രഹണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ ചിത്രങ്ങള്‍ക്കുശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറല്‍ സെബി.മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിനുളള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിധു വിന്‍സെന്റ് സ്വന്തമാക്കി. മാന്‍ഹോളിനെ മികച്ച സിനിമയായും തെരഞ്ഞെടുത്തിരുന്നു.  മാന്‍ഹോളിനുശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രജിഷാ വിജയന്‍, നിമിഷാ സജയന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Contact the author

Entertainment Desk

Recent Posts

Anoop N. P. 3 hours ago
Movies

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

More
More
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

More
More
Web Desk 6 days ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

More
More
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

More
More