'മിച്ചിലോട്ട് മാധവന്‍'; ഹിറ്റ്‌ലര്‍ കൊന്ന ഏക മലയാളി

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭരണകാലത്ത് നാസികളുടെ തടങ്കല്‍പാളയത്തില്‍ വച്ച് കൊലചെയ്യപ്പെട്ടത് രണ്ടുകോടിയിലേറേ ജനങ്ങളാണ്. അക്കൂട്ടത്തില്‍ ഒരു മലയാളിയുണ്ട്. അദ്ദേഹത്തിന്റെ പേരാണ് മിച്ചിലോട്ട് മാധവന്‍. പാരീസിലെ ഷേര്‍മിദി ജയിലിലും നാസികളുടെ തടങ്കല്‍ പാളയത്തിലുമായി ക്രൂരപീഡനത്തിനിരയായ മാധവനെ കൊന്നുകത്തിച്ചുകളയുകയാണ് നാസികള്‍ ചെയ്തത്. മരിക്കുമ്പോള്‍ ഇരുപത്തിയെട്ടു വയസുമാത്രമായിരുന്നു മാധവന്റെ പ്രായം.

മാഹിയിലെ ലാഫോര്‍മ്മ റോഡില്‍ മിച്ചിലോട്ട് വീട്ടില്‍ ഗോവിന്ദന്റെയും മാതുവിന്റെയും മൂന്നാമത്തെ മകനായിരുന്നു മാധവന്‍. 1914 കാലഘട്ടത്തില്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ നടക്കുന്ന കാലത്താണ് മാധവന്‍ ജനിച്ചത്. പഠിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയവിഷയങ്ങളില്‍ തല്‍പ്പരനായിരുന്നു. മാഹി ഫ്രഞ്ച് കോളനിയായിരുന്ന കാലത്ത് അവിടുത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സിലെ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അവസരം നല്‍കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ കിട്ടി ഫ്രാന്‍സിലെത്തിയ മാധവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1940-ലാണ് ഹിറ്റ്‌ലര്‍ ഫ്രാന്‍സ് ആക്രമിച്ച് കീഴടക്കുന്നത്. പിന്നീട് നാസികളാണ് അവിടം ഭരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ നാസികള്‍ക്കെതിരെ പ്രതിഷേധ പോരാട്ടങ്ങള്‍ ആരംഭിച്ചു. നാസി വിരുദ്ധ ലഘുലേഖകള്‍ കൈവശം വെച്ചതടക്കമുളള കുറ്റങ്ങള്‍ ചുമത്തി മിച്ചിലോട്ട് മാധവനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാധവനെ ഫ്രഞ്ച് പൊലീസ് പിന്നീട് നാസി രഹസ്യപൊലീസിന് കൈമാറി. പാരീസിലെ ഷേര്‍മിദി ജയിലിലും റൊമേന്‍വി കോട്ടയിലെ ജയിലിലുമായിരുന്നു മാധവനടക്കമുളള 116 പേരേ പാര്‍പ്പിച്ചിരുന്നത്. പിന്നീട് മാധവനെയും മറ്റ് 44 പേരെയും തടവറയില്‍ നിന്ന് പുറത്തുകൊണ്ടുപോയി തൂണില്‍ കെട്ടി വെടിവച്ച് കൊല്ലുകയും ശവശരീരം കത്തിച്ചുകളയുകയും ചെയ്തുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാം ലോകയുദ്ധം ആരംഭിച്ച കാലത്തുതന്നെ മാധവന് വീട്ടുകാരുമായുളള ബന്ധം മുറിഞ്ഞുപോയിരുന്നു. അതുകൊണ്ടുതന്നെ മാധവന്‍ അറസ്റ്റിലായതും മരണപ്പെട്ടതുമൊന്നും വീട്ടുകാര്‍ അറിഞ്ഞില്ല. പാരീസിലെ സ്യൂറെയ്‌നെസിലാണ് മാധവന്‍ കൊല്ലപ്പെട്ട ഫോര്‍ട്ട് മോണ്ട് വാലെയ്‌റിന്‍. അവിടുളള യുദ്ധസ്മാരകത്തില്‍ മാധവന്റെ പേരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു രക്തസാക്ഷിയുളളതായിപോലും ആര്‍ക്കും അറിയില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
History

ജംബോ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ആന

More
More
Web Desk 1 year ago
History

ഗ്ലൂമി സൺഡേ - ഓരോ മൂളിച്ചയിലും മരണം മറനീക്കി വരുന്ന മാരകഗാനം

More
More
Web Desk 1 year ago
History

ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

More
More
Web Desk 1 year ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 1 year ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More