ഇനിയും വില കൂട്ടിയാല്‍ ചിക്കന്‍ ഒഴിവാക്കുമെന്ന് ഹോട്ടലുടമകള്‍

തിരുവനന്തപുരം: നിയന്ത്രണങ്ങളില്ലാതെ ചിക്കന്റെ വില കൂട്ടുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകള്‍ക്ക് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കേണ്ടിവരുമെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റസ് അസോസിയേഷന്‍. കൊവിഡ് വ്യാപനം മൂലം തകര്‍ച്ചയിലായിരുന്ന ഹോട്ടല്‍ മേഖലയ്ക്ക് കഴിഞ്ഞ ദിവസമാണ് ഡൈനിംഗ് അനുവദിച്ചത്. കച്ചവടം സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കെ ചിക്കന്റെ വില അനിയന്ത്രിതമായി കൂടുന്നത് ഹോട്ടല്‍ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. ചിക്കനോടൊപ്പം സവാള പോലുളള അവശ്യസാധനങ്ങള്‍ക്കും പാചക വാതകത്തിനുമെല്ലാം വില കൂടുന്നത് ഹോട്ടലുടമകളെ ആശങ്കയിലാക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ലോബിയാണ് ചിക്കന്റെ വില കൂട്ടുന്നത്. കൃത്രിമ ക്ഷാമമുണ്ടാക്കിയതിനുശേഷം ചിക്കന് വില വര്‍ധിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഒരു മാസത്തിനിടെ ഇരട്ടിയോളമാണ് വില കൂടിയത്. ചിക്കന്‍ വര്‍ധിക്കുന്നത് തുടര്‍ന്നാല്‍ വിഭവങ്ങള്‍ക്ക് വില കൂട്ടുകയോ ഹോട്ടല്‍ അടച്ചിടുകയോ ചെയ്യേണ്ടിവരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. അനിയന്ത്രിതമായ വിലവര്‍ധന തടയാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടുകയും തദ്ദേശ ചിക്കന്‍ ഫാമുകളില്‍ നിന്നുളള ഇറച്ചി വിപണിയിലെത്തിച്ച് വിലവര്‍ധനവ് പിടിച്ചുനിര്‍ത്തണമെന്നും കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More