ബിജെപിയില്‍ നടക്കുന്നത് പ്രശ്നപരിഹാരമല്ല; സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയുള്ള കലഹം - സി കെ പത്മനാഭന്‍

കോഴിക്കോട്: സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ് സംസ്ഥാന ബിജെപിയില്‍ നടക്കുന്നത് എന്ന് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിള്‍ സംഭവിച്ച ദയനീയ പരാജയത്തിനുശേഷം പല നിയോജക മണ്ഡലം കമ്മിറ്റികളില്‍ നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ അതിനൊന്നും പരിഹാരം കാണാന്‍ ഇതുവരെ ശ്രമമുണ്ടായിട്ടില്ല. അത്തരം പരാതികള്‍ക്ക് പരിഹാരം കണ്ടതിനുശേഷം മതി പാര്‍ട്ടി പുനസംഘടന എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനുവിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. 

പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ തുടരുകയാണ്. പല മണ്ഡലങ്ങളില്‍നിന്നും വിളിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ ആളുകള്‍ പാര്‍ട്ടിവിട്ട് പോകുകയാണ്. പലയിടത്തും പ്രശ്നങ്ങളുണ്ട്. എന്നാല്‍ വെറും 5 ജില്ല പ്രസിഡന്‍റുമാരെ മാത്രം മാറ്റിയാണ് പുനസംഘടന നടന്നത്. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിന്, അതിന് താന്‍ മറുപടി പറയുന്നില്ല എന്നായിരുന്നു സി കെ പത്മനാഭന്‍റെ മറുപടി. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ പാര്‍ട്ടി വിട്ടേക്കും എന്ന പ്രചാരണത്തോടും സി കെ പത്മനാഭന്‍ പ്രതികരിച്ചു. അതെല്ലാം തെറ്റായ പ്രചാരണമാണ്. ഇതുവരെ അത്തരമൊരു ആലോചന നടന്നിട്ടില്ല. എന്തുപ്രശ്നത്തിലും തന്റെ പേര് വലിച്ചിഴക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്. അക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More