നിരീക്ഷണങ്ങള്‍ ലംഘിച്ച് കൊല്ലം സബ്കളക്ടര്‍ 'മുങ്ങി'

കൊവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് കൊല്ലം ജില്ലാ സബ്കളക്ടർ അനുപം മിശ്ര നാട്ടിലേക്ക് മുങ്ങി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ്കളക്ടർ ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ അദ്ദേഹം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നുവെന്നാണ് അറിയുന്നത്. ബെംഗളൂരുവിലാണെന്നാണ്‌ അദ്ദേഹം പറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പർ ഉത്തർപ്രദേശിലെ കാൻപുർ ടവർ ലൊക്കേഷനിലാണ് എന്ന് 'മനോരമ' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തരവാദിത്തപ്പെട്ട ആരോടും പറയാതെയാണ് അനുപം മിശ്ര കൊല്ലത്തെ വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്. 2016 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. രണ്ടു ദിവസമായി സബ്കളക്ടറുടെ ക്വാർട്ടേഴ്സിൽ വെളിച്ചം കാണാതിരുന്നതിനെത്തുടർന്നു സമീപത്തെ ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതോടെയാണു സബ്കളക്ടർ ക്വാറന്റീൻ ലംഘിച്ചതു പുറത്തറിഞ്ഞത്. അതേസമയം സബ്കളക്ടർ എങ്ങനെയാണ് നാട്ടിലേക്ക് മടങ്ങിയതെന്നും യാത്രയിൽ ആരെങ്കിലുമായൊക്കെ സമ്പർക്കം പുലർത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. ഗുരുതരമായ ചട്ടലംഘനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More