ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്. അയോധ്യ സന്ദര്‍ശനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കാന്‍ ബിജെപി പദ്ധതിയിടുന്നുവെന്നാണ് സഞ്ജയ് സിംഗിന്റെ ആരോപണം. അടുത്തയാഴ്ച കെജ്രിവാള് അയോധ്യ സന്ദര്‍ശനം നടത്താനിരിക്കെയാണ് സഞ്ജയ് സിംഗിന്റെ പ്രതികരണം. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് എം.പി ഇക്കാര്യം പറഞ്ഞത്.
ദീപാവലി ആഘോഷത്തിന് മുന്‍പായി അരവിന്ദ് കെജ്രിവാള് അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ഈ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതിയ ജനത പാര്‍ട്ടി പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളും, പ്രവര്‍ത്തികളും എത്തരത്തിലുള്ളതാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. അതുകൊണ്ട് യു പി മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരോടും ഒരു കാര്യമേ പറയാനുള്ളൂ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുക. രാമക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എല്ലാവര്ക്കും അവകാശമുണ്ട് - സഞ്ജയ് സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യുപില് വരാനിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് കെജ്രിവാളിന്റെ അയോധ്യ സന്ദര്‍ശനം. കെജ്രിവാള് നാളെയാണ് പുതിയ രാമക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുപിയില്‍ വന്‍ തന്ത്രങ്ങളാണ് മെനയുന്നത്.