കൊവിഡ്-19: മുംബൈയില്‍ ഡോക്ടർ മരിച്ചു

കൊവിഡ്-19 ബാധിച്ച ഡോക്ടർ മരണപ്പെട്ടു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോക്ടറുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആണ്. അദ്ദേഹത്തിന്റെ ചെറുമകൻ മാർച്ച് 12-ന് യു.കെ-യില്‍ നിന്നും മടങ്ങിയെത്തിയിരുന്നു. 82 കാരനായ ഡോക്ടർക്ക് നാല് ദിവസം മുന്‍പാണ്‌ കടുത്ത ചുമ അനുഭവപ്പെട്ട് തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ  പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉടന്‍തന്നെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇന്ത്യയിൽ മരണസംഖ്യ 17 ആയി. 66 രോഗികൾ സുഖം പ്രാപിച്ചു. മൊത്തം കേസുകളുടെ എണ്ണം 724 ആയി ഉയർന്നു. ആഗോളതലത്തിൽ മരണസംഖ്യ 24,057 ആയി ഉയർന്നു.  5 ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണ്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More