ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഐടി പാര്‍ക്ക്  പ്രതിനിധികള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യമില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡിന് മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നെങ്കിലും ലോക്ഡൌണും പിന്നീട് വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് ജോലി മാറിയതും കൊണ്ടുമാണ് പബുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഒന്നര ലക്ഷം ആളുകളാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മാത്രം അറുപതിനായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. അതിനാല്‍ ഇടവേളകളും വിശ്രമ സമയങ്ങളും ചെലവഴിക്കുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നതുവഴി കേരളത്തിന് പുറത്തുള്ള ടെക്കികളെയും സംസ്ഥാനത്തേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐ ടി പാര്‍ക്കുകളില്‍ കൂടുതലായും യുവജനങ്ങളാണ് ജോലി ചെയ്യുന്നത്. കേരളത്തിന് പുറത്തുള്ള സൌകര്യങ്ങള്‍ ഇവിടെയും ലഭിക്കണമെന്ന് അവര്‍ക്കും ആഗ്രഹമുണ്ടായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇവിടെ സൗകര്യം ഒരുക്കാന്‍ സാധിക്കാത്തത് പോരായ്‌മയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഐടി മേഖലയിലെ പ്രശ്നങ്ങള്‍ക്കായിരുന്നു ഇന്നത്തെ ചോദ്യോത്തരവേളയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 18 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 21 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More