കര്‍ഷകരെ കൊന്നത് ആശിഷ് മിശ്ര തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്‌

ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടികയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആശിഷ് മിശ്രയുടെയും സുഹൃത്ത് അങ്കിത് ദാസിന്റെയും കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയുതിര്‍ന്നിട്ടുണ്ടെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനമിടിച്ചതിനുപിന്നാലെ ആശിഷ് മിശ്ര കര്‍ഷകര്‍ക്കുനേരേ വെടിയുതിര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഫോറന്‍സിക് പരിശോധനാ ഫലം. ലഖിംപൂരില്‍ കര്‍ഷകര്‍ മരിക്കുമ്പോള്‍ താന്‍ സംഭവസ്ഥലത്തില്ലായിരുന്നുവെന്നാണ് ആശിഷ് മിശ്ര കോടതിയില്‍ പറഞ്ഞത്. കര്‍ഷകര്‍ക്ക് വെടിയേറ്റിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട് എന്നാല്‍ വെടിയേറ്റിട്ടുണ്ടെന്നും വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും കര്‍ഷകരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക്  ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ 9 പേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ്  വെടിയുതിര്‍ത്തുവെന്നും പൊലീസിന്‍റെ എഫ് ഐ ആറില്‍ നിന്ന് വ്യക്തമാണ്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ യു.പി സര്‍ക്കാരിനെതിരെ സുപ്രീംകോടതി നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കര്‍ഷകര്‍ നവംബര്‍ 29-ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഗാസിപ്പൂര്‍, തിക്രി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. പൊലീസ് കര്‍ഷകരെ എവിടെ വച്ച് തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഈ മാസം 26 വരെ സമയമുണ്ട് അതിനുളളില്‍ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗ്രാമങ്ങളില്‍ നിന്ന് ട്രാക്ടറുകള്‍ ഡല്‍ഹിയിലെത്തി ശക്തമായ രീതിയില്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് നേരത്തെ മുന്നറിപ്പ് നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 16 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 20 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More