സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ധരിക്കാവുന്ന ഹിജാബ്

റോം: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ധരിക്കാവുന്ന ഹിജാബ് പുറത്തിറക്കി ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനറ്റന്‍. പരമ്പരാഗത ഇസ്ലാമിക് ശിരോവസ്ത്രമായ ഹിജാബ് പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളിലായാണ് ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ റാപ്പര്‍ ഖാലി അംദൗനിയാണ് ഈ യൂണീസെക്‌സ് ഹിജാബിന്റെ മോഡല്‍. ഒരു ഹിജാബിന് 3000 രൂപയാണ് വില. സെപ്റ്റംബറില്‍ നടന്ന മിലാന്‍ ഫാഷന്‍ വീക്കില്‍ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ഖാലി എന്ന പേരിലാണ് ഹിജാബ് പുറത്തിറക്കിയത്.

ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രം ഖാലി അംദൗനി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തു. നിരവധി മ്യൂസിക് വീഡിയോകളിലും അദ്ദേഹം ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ വസ്ത്രത്തെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചുമുളള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലാകെ. ഇനി പുരുഷന്മാര്‍ക്കും അവരുടെ നാണം മറയ്ക്കാം, മൃഗങ്ങളെപ്പോലെ നഗ്നരായി നടക്കേണ്ട സാഹചര്യം അവര്‍ക്കുണ്ടാവില്ലെന്നായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക യാസ്മിന്‍ മുഹമ്മദിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന വസ്ത്രമാണ് ഹിജാബ് എന്ന ചര്‍ച്ച ലോകത്താകെ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിനെ അതിവിദഗ്ദമായി മായ്ച്ചുകളയുകയും ആ വസ്ത്രത്തെ പ്രൊഡക്ടാക്കി പുറത്തിറക്കി പുരുഷന്മാരെക്കൂടി ധരിപ്പിക്കുകയാണ് എന്നാണ് ഉയര്‍ന്നുവരുന്ന മറ്റൊരു വിമര്‍ശനം.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 2 months ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 3 months ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More
Web Desk 3 months ago
Lifestyle

എന്താണ് വാടക ഗര്‍ഭധാരണം? ആര്‍ക്കൊക്കെ ഗര്‍ഭം വാടകക്കെടുക്കാം ?

More
More
Civic Chandran 3 months ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

More
More
Web Desk 3 months ago
Lifestyle

അറുപത്തിയെട്ടാം വയസിലും വ്യായാമം ചെയ്യുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ച് ഹൃത്വിക് റോഷന്‍

More
More