ചൈനയിലെ ലില്ലിപുട്ട് ചർച്ചയാകുന്നു

ഉയരമില്ലാത്ത ആളുകള്‍ ജീവിക്കുന്ന ദ്വീപ് നാം സിനിമയില്‍ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അങ്ങനൊരു സ്ഥലമുണ്ടാവുമോ? ഉണ്ട്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുളള യാങ്‌സി ഗ്രാമത്തിലാണ് ഉയരം കുറഞ്ഞ മനുഷ്യരുളളത്. ഈ ഗ്രാമത്തിലെ 40 ശതമാനം പേരും ഉയരമില്ലാത്തവരാണ്. ഇവിടുളള ഏറ്റവും ഉയരമുളള വ്യക്തിക്ക് 3 അടി 10 ഇഞ്ചും, ഉയരം കുറഞ്ഞയാള്‍ക്ക് 2 അടി 1 ഇഞ്ചുമാണ്. ഡ്വാര്‍ഫ് വില്ലേജ് ഓഫ് ചൈന എന്നാണ് യാങ്‌സീ ഗ്രാമം അറിയപ്പെടുന്നതുതന്നെ.

ഇവിടെയുളള 80 നിവാസികളില്‍ 36 പേരും മൂന്നടി പൊക്കക്കാരാണ്.  പ്രദേശത്തെ വെളളം, മണ്ണ്, അവരുടെ ഭക്ഷണം തുടങ്ങിയവയെല്ലാം ഗവേഷകര്‍ പരിശോധിച്ചതാണ്. പക്ഷേ ഇതുസംബന്ധിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല. എന്നാല്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയുന്നത് പണ്ട് ഒരു വേനല്‍ക്കാല രാത്രിയില്‍ അഞ്ച് വയസുമുതല്‍ ഏഴുവയസുവരെ പ്രായമുളള കുട്ടികളില്‍ ഒരു രോഗം പടര്‍ന്നുവെന്നാണ്. അതോടെ കുട്ടികളുടെ വളര്‍ച്ച നിലച്ചു. മിക്ക കുട്ടികള്‍ക്കും മറ്റ് ശാരീരിക വൈകല്യങ്ങളും വന്നു. ഇതോടെ ഗ്രാമത്തിന്റെ സന്തോഷവും സമാധാനവും നിലച്ചു എന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജപ്പാന്‍ ചൈനയിലോട്ട് വിട്ട വിഷവാതകമാണ് ഗ്രാമത്തിലെ ജനങ്ങളുടെ വളര്‍ച്ച മുരടിപ്പിച്ചതെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. പൂര്‍വ്വികരുടെ ശാമപാണെന്നും ഗ്രാമത്തിലെ മണ്ണില്‍ മെര്‍ക്കുറിയുടെ അളവ് കൂടിയതാണെന്നുമെല്ലാം വിശ്വസിക്കുന്നയാളുകളുണ്ട് ഈ ഗ്രാമത്തില്‍. എന്തായാലും ഈ ദുരൂഹതയ്ക്ക് ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. യാങ്‌സീ ഗ്രാമം സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്കും വിദേശികള്‍ക്കുമൊന്നും അനുവാദമില്ല.

Contact the author

Web Desk

Recent Posts

Web Desk 4 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 5 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More
National Desk 5 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 7 months ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 8 months ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
Web Desk 8 months ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

More
More