ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പൊലിസിനെ വേണമെന്ന ദേവസ്വം ബോർഡ് കമ്മീഷണറുടെ ആവശ്യം വിവാദമാകുന്നു. പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ

എറണാകുളം വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാരെ  നിയോഗിക്കണമെന്ന  തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറുടെ കത്ത് വിവാദമാകുന്നു. ക്രമസമാധാനപാലനത്തിനും ​ഗതാ​ഗത നിയന്ത്രണത്തിനും ഹിന്ദുപൊലീസിനെ വേണമെന്ന് ആവശ്യപ്പെട്ടാണ് അസിസ്റ്റന്‍റ് കമ്മീഷണർ കത്ത് നൽകിയത്. സിറ്റി പൊലീസ് കമ്മീഷണർക്കാണ് കത്ത് നൽകിയത്.

ദേവസ്വം ബോർഡ് അസിസ്റ്റന്‍റ്  കമ്മീഷണറുടെ നിലപാടിന് എതിരെ പൊലീസ് അസോസിയേഷൻ രം​ഗത്തെത്തി. അസിസ്റ്റന്‍റ് കമ്മീഷണർക്കെതിരെ അസോസിയേഷൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നൽകി. പൊലീസിനെ മതം തിരിച്ച് ഡ്യൂട്ടിക്ക് നിയോ​ഗിക്കുന്നത് ഭാവിയിൽ വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

"വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/2020 ൽ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധി ച്ച് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കുവാൻ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു," എന്നാണ് കത്തിലുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More