ഡി വൈ എഫ് ഐയുടെ 'ഫുഡ് സ്ട്രീറ്റ്' ഹലാല്‍ വിവാദം നിലനിര്‍ത്താനെ ഉപകരിക്കൂ- പി കെ അബ്ദുറബ്ബ്

ഡി വൈ എഫ് ഐയുടെ ഫുഡ്‌ ഫെസ്റ്റിനെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് . DYFI യുടെ പോർക്ക് വരട്ടിയത് കണ്ട് എല്ലാ മൂർഖൻ പാമ്പുകളും മാളത്തിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്, പതിവുനൃത്തമാടുന്നുണ്ട്. മതേതര കേരളത്തിന് ആനന്ദലബ്ധിക്കിനിയെന്തു വേണം. ഈരാറ്റുപേട്ടയിൽ SDPIയെയും, കോട്ടയത്ത് ബി ജെ പിയെയും കൂട്ടിപ്പിടിച്ചതു പോലെ മാർക്സിസ്റ്റ് മതേതരത്വം വീണ്ടും പത്തരമാറ്റ് തങ്കം പോലെ തിളങ്ങി നിൽക്കുന്നുവെന്നാണ് അബ്ദുറബ്ബ്  ഫേസ്ബുക്കില്‍ കുറിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഉത്തരേന്ത്യയിൽ ബീഫിൻ്റെ പേരിൽ കൊല ചെയ്യപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മലപ്പുറത്ത് വന്ന് ബീഫ് വരട്ടിയ അതേ പാ(വാ)ചകക്കാരാണ് ഇന്നലെ  അതേ പാത്രവുമായി വന്ന് പന്നിയിറച്ചി വരട്ടിയത്. ബീഫിനും, പോർക്കിനും വേണ്ടി എന്തു ത്യാഗവും സഹിക്കുന്നവരാണ് DYFI സഖാക്കൾ, തലശ്ശേരിയിലെ കുഞ്ഞിരാമേട്ടൻ പണ്ട് പളളിക്ക് കാവൽ നിന്നതു പോലെ ഈ സഖാക്കളും ചരിത്രത്തിലിടം നേടും.. ഒരേ ചെമ്പിൽ പോത്തും, പോർക്കും വരട്ടാനും, ആ ചെമ്പിന് കാവൽ നിൽക്കാനും നമ്മുടെ നാട്ടിൽ സഖാക്കളേയുള്ളൂ, സഖാക്കൾ മാത്രം.

DYFI യുടെ പോർക്ക് വരട്ടിയത് കണ്ട് എല്ലാ മൂർഖൻ പാമ്പുകളും മാളത്തിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്, പതിവുനൃത്തമാടുന്നുണ്ട്. മതേതര കേരളത്തിന് ആനന്ദലബ്ധിക്കിനിയെന്തു വേണം.  ഈരാറ്റുപേട്ടയിൽ SDPIയെയും, കോട്ടയത്ത് ബി.ജെ.പിയെയും കൂട്ടിപ്പിടിച്ചതു പോലെ മാർക്സിസ്റ്റ് മതേതരത്വം വീണ്ടും പത്തരമാറ്റ് തങ്കം പോലെ തിളങ്ങി നിൽക്കുന്നു.

പിൻകുറി:

എന്തു കഴിക്കണം, എന്തു കഴിക്കണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾക്കു മേൽ കൈ കടത്തുന്നത് ഫാഷിസമാണ്. ഹലാൽ / നോൺ ഹലാൽ വിവാദങ്ങൾ  അന്തരീക്ഷത്തിൽ നിലനിർത്താൻ ഫുഡ് സ്ട്രീറ്റ് നടത്തുന്നവരും ഈ നാടിൻ്റെ സാമൂഹ്യാന്തരീക്ഷമാണ് മലിനമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

കൊലപാതകങ്ങള്‍ മരിച്ചുജീവിക്കുന്ന കുടുംബാംഗങ്ങളെയാണ് സൃഷ്ടിക്കുന്നത് - കെ കെ രമ

More
More
Web Desk 8 hours ago
Social Post

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഉദാസീനത തുടര്‍ന്നാല്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് - വി. ടി. ബല്‍റാം

More
More
Web Desk 9 hours ago
Social Post

പൊലീസിന്റെ വീഴ്ചകള്‍ എത്ര മൂടിവച്ചാലും നിങ്ങളുടെതന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെയത് ഓർമിപ്പിക്കും- കെ. കെ. ഷാഹിന

More
More
Web Desk 10 hours ago
Social Post

ആഭ്യന്തര വകുപ്പ് പണി അറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- അഡ്വ. ഹരീഷ് വാസുദേവന്‍

More
More
Web Desk 1 day ago
Social Post

പീഡനത്തിലെ ഇരകള്‍ക്ക് സൗജന്യ നിരക്കിൽ കയറും വിഷവും നൽകുകയാണ് സർക്കാർ ചെയ്യേണ്ടത് - മയൂഖ ജോണി

More
More
Web Desk 1 day ago
Social Post

ഒമൈക്രോണ്‍: വിദേശത്ത് നിന്ന് എത്തുന്ന മലയാളികളെ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം -മന്ത്രി വീണ ജോര്‍ജ്ജ്

More
More