ജര്‍മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി ആത്മഹത്യ ചെയ്തു. കൊവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഹെസെയിലെ സാമ്പത്തിക നില തകരുന്നതിൽ മനംനൊന്ത് ധനകാര്യ മന്ത്രി തോമസ് ഷഫർ ആണ് ആത്മഹത്യ ചെയ്തത്. ഇയാൾക്ക് 54 വയസ്സുണ്ട്. ഓഫിസിനു സമീപത്തെ റെയില്‍വേ ട്രാക്കിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പത്തു വര്‍ഷമായി തോമസ് ഷഫറാണ് ഈ സംസ്ഥാനത്തെ ധനകാര്യ മന്ത്രി. ഫ്രാങ്ക്ഫട്ടിലാണ് തോമസ് ഷെഫറുടെ വീട്.
‘നമ്മള് അതീവ ഞട്ടലിലാണ്. അതീവ സങ്കടത്തിലും ഒന്നും വിശ്വസിക്കാന്‍ ആവാത്ത തരത്തിലുമുള്ള അവസ്ഥയിലുമാണ്’- എന്നെഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജർമൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം പിന്നീട് നടക്കും. സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.
ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ് തോമസ് ഷഫർ. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിലാണ് ഹെസെ . പല പ്രമുഖ സ്വകാര്യ ബാങ്കുകളുടെയും ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്.