ഒമൈക്രോണ്‍ കൂടുതല്‍ ബാധിക്കുന്നത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയെന്ന് ദക്ഷിണാഫ്രിക്ക

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കൂടുതല്‍ ബാധിക്കുന്നത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയെന്ന് ദക്ഷിണാഫ്രിക്ക. കൊവിഡിന്‍റെ നാലാം തരംഗത്തില്‍ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് കൂടുതല്‍ ആശങ്കയുളവാക്കുന്നുണ്ടെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. പുതിയ കോവിഡ് തരംഗത്തിൽ രാജ്യത്ത് 16,055 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. 

കൊവിഡിന്‍റെ തുടക്കസമയത്ത് കുട്ടികളെ കാര്യമായി രോഗം ബാധിച്ചിരുന്നില്ല. മൂന്നാം തരംഗത്തില്‍ 15നും 19നും ഇടയിലുള്ള കൗമാരക്കാരില്‍ കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത് വളരെ കൂടുതലായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ഇതിന്‍റെ കാരണം അന്വേഷിച്ച് വരികയാണ്. പ്രത്യേക ഐയ്ജ് ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രം കൂടുതലായും ഓരോ തവണത്തെയും കൊവിഡ് ബാധിക്കുന്നതിന്‍റെ കാരണം പരിശോധിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണിന് ഡെല്‍റ്റ വകഭേദത്തിനെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുണ്ടെന്നു ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.  നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായിയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 'പ്രീ -പ്രിന്‍റ് ' വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Coronavirus

9-ാം ക്ലാസ് വരെ അടച്ചുപൂട്ടുന്നത് രണ്ടാഴ്ചത്തേക്ക് മാത്രം; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

More
More
Web Desk 2 weeks ago
Coronavirus

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; രാത്രി പത്ത് മണിക്കുശേഷം പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം നിര്‍ബന്ധം

More
More
Coronavirus

ഒമൈക്രോൺ പ്രതിസന്ധി മാര്‍ച്ചോടെ അവസാനിക്കും - ബില്‍ ഗേറ്റ്സ്

More
More
Web Desk 4 weeks ago
Coronavirus

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറുകടന്നു; കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

More
More
Coronavirus

വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

More
More
Coronavirus

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു!

More
More