കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

കോട്ടയം ജില്ലയില്‍ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാൽ പൊലീസ് അറസ്റ്റ് ചെയ്യും. അവശ്യ സര്‍വ്വീസുകളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലാണ് നിരോധനാജ്ഞ.

പായിപ്പാട് അതിഥി തൊഴിലാളികളുടെ കർഫ്യൂ ലംഘിച്ചുള്ള പ്രതിഷേധം കൂടി കണക്കിലെടുത്താണ് കളക്ടറുടെ നടപടി. തൊഴിലാളികളുടെ ഭാ​ഗത്ത് നിന്ന് കൂടുതൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ട്. സ്ഥലത്ത് പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തി. ഒരു കമ്പനി ദ്രുത കർമസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്നാണ് സർക്കാർ വാദം. പ്രതിഷേധങ്ങളിൽ ബാഹ്യ ഇടപെടലാണ് സർക്കാർ സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് എസ് പി നേരിട്ടാണ് അന്വേഷിക്കുന്നത്.

പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്‍റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു . കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്‌ പിന്നില്‍  ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More