എന്റെ കരുത്താണ് അവര്‍; വിവാഹദിനത്തില്‍ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന കൈഫ്‌

ഡിസംബര്‍ ഒമ്പതിനാണ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം കഴിഞ്ഞത്. ബോളിവുഡും സോഷ്യല്‍ മീഡിയയും ഇവരുടെ വിവാഹ ചിത്രങ്ങളും ഹല്‍ദിയുടെ ചിത്രങ്ങളുമെല്ലാം വളരെയധികം ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ വിവാഹദിനത്തില്‍ തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ്. 

'വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ സഹോദരിമാര്‍ എപ്പോഴും പരസ്പരം കൈത്താങ്ങായിരുന്നു. അവരാണ് എന്റെ ശക്തി. ഞങ്ങള്‍ എന്നും ഒന്നിച്ചായിരുന്നു. അത് അങ്ങനെ തുടരട്ടേ' എന്നാണ് സഹോദരിമാര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം കത്രീന കുറിച്ചത്. സവായ് മധോപൂരിലെ സിക്‌സ് സെന്‍സ് ഫോര്‍ട്ടില്‍ വെച്ചായിരുന്നു കത്രീനയും വിക്കി കൗശലും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എണ്‍പത് കോടി രൂപയ്ക്കാണ് ഒടിടി റൈറ്റ്‌സ് വിറ്റുപോയത്. 2022 തുടക്കത്തില്‍ വിവാഹ വീഡിയോ പുറത്തിറക്കാനാണ് തീരുമാനം.

Contact the author

Entertainment Desk

Recent Posts

Web Desk 2 weeks ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 3 weeks ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More