യൂണിഫോമിനെതിരെ പ്രതിഷേധങ്ങള്‍ നയിക്കുന്നവര്‍ക്ക് മുന്‍പില്‍ ഗേറ്റുകള്‍ തുറന്നിടണം, അങ്ങനെയെങ്കിലും അവര്‍ സ്കൂള്‍ വരാന്തകള്‍ കാണട്ടെ - രാഹുല്‍ മാങ്കൂട്ടത്തില്‍

സ്ത്രീപക്ഷ വാദവും, ജന്‍ഡര്‍ ഇക്വാളിറ്റിയുമൊക്കെ അപ്പൂപ്പൻ താടിയേക്കാൾ നേർത്തതാണെന്ന് പലപ്പോഴും തോന്നാറുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മങ്കൂട്ടത്തില്‍. അതിന്‍റെ ഉദാഹരണമാണ് ബാലുശ്ശേരി സ്കൂളിലെ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍. പാന്‍റും ഷർട്ടും ധരിക്കുമ്പോൾ ഒരു പെണ്ണോ, ആണോ, ട്രാൻസ് ജന്‍ഡറോ കംഫർട്ടബിൾ ആണെങ്കിൽ നിർബന്ധമായും അവർ അത് ധരിക്കണം. അവർക്ക് നാളെ  ഷോർട്ട്സിടുന്നതാണ് സൗകര്യമെങ്കിൽ അത് ധരിക്കട്ടെ. അതിനെ എതിർത്ത് സ്കൂളിലേക്ക് പ്രകടനം നയിക്കുന്നവർക്ക് മുന്നിൽ ഗേറ്റ് അടച്ചിടാതെ, തുറന്നു മലർത്തിയിടണം. ആണിനെപോലെയാകലല്ല പെണ്ണ് പെണ്ണായി തന്നെ അംഗീകാരം നേടലാണ് ജന്‍ഡര്‍ ഇക്വാളിറ്റിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

നമ്മുടെ സ്ത്രീപക്ഷ വാദവും, ജന്റർ ഇക്വാളിറ്റിയുമൊക്കെ അപ്പൂപ്പൻ താടിയേക്കാൾ നേർത്തതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ബാലുശേരി സ്കൂളിലെ ജന്റർ ന്യൂട്ടറൽ യൂണിഫോമിന്റെ ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ ആ അപ്പൂപ്പൻ താടി പിന്നെയും പറന്ന് നടക്കുന്നു. 

പാന്റ്സും ഷർട്ടും ധരിക്കുമ്പോൾ ഒരു പെണ്ണോ, ആണോ, ട്രാൻസ് ജന്ററോ കംഫർട്ടബിൾ ആണെങ്കിൽ നിർബന്ധമായും അവർ അത് ധരിക്കണം. അവർക്ക് നാളെ  ഷോർട്ട്സിടുന്നതാണ് സൗകര്യമെങ്കിൽ അത് ധരിക്കട്ടെ. അതിനെ എതിർത്ത് സ്കൂളിലേക്ക് പ്രകടനം നയിക്കുന്നവർക്ക് മുന്നിൽ ഗേറ്റ് അടച്ചിടാതെ, തുറന്നു മലർത്തിയിടണം. അങ്ങനെയെങ്കിലും അവർ സ്കൂൾ വരാന്ത കാണട്ടെ, പിന്നെയും പ്രകടനം നയിക്കുന്നവർ ക്ലാസ്സിൽ ഇരുന്നു പഠിക്കട്ടെ.

പെൺകുട്ടികൾ പാന്റ്സ് ധരിക്കുന്നത് ജന്റർ ന്യൂട്ടറാലിറ്റിയുടെ പേരിലാണെങ്കിൽ സ്വാഗതാർഹമാണ്. അതല്ലാതെ "ചിലർ " പറയും പോലെ "ആണിന്റെ വേഷം പെണ്ണും ധരിക്കട്ടെ " (പാന്റ്സ് ആണിന്റെ വേഷമാണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ലാ ) എന്ന ചിന്താഗതി ആണെങ്കിൽ അവരും ക്ലാസ്സിൽ ഇരുന്നു പഠിക്കട്ടെ. കാരണം ആണിനെ പോലെയാകാലല്ല, പെണ്ണായി തന്നെ അംഗീകാര നേടലാണ് ജന്റർ ഇക്വാളിറ്റി. 

ഇപ്പോഴും നമ്മുടെ ജന്റർ ന്യൂട്ടറാലിറ്റിയൊക്കെ പാന്റ്സിലും ഷർട്ടിലും നിക്കുന്നതേയൊള്ളു എന്നോർത്ത് നാണം തോന്നുന്നു. ഇനിയും നമ്മൾ എത്ര ഓടിയാലാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താൻ കഴിയുക.

ജന്റർ ന്യൂട്ടറാലിറ്റിയൊക്കെ നമ്മുക്ക് ക്ലാസ്സുകളിൽ നിന്ന് തന്നെ തുടങ്ങാം. ക്ലാസ്സുകളിൽ ട്രാൻസ് ജന്ററുകളും, ആൺകുട്ടികളും, പെൺകുട്ടികളും ഇരിക്കുന്ന പല കംബാർട്ടുമെന്റുകളും, അതിന്റെ നടുവിലെ ലിംഗഭേദത്തിന്റെ ഇടനാഴിയും പൊളിക്കാം. ടീച്ചർ പഠിപ്പിക്കുമ്പോൾ സംസാരിക്കുന്നവർക്കുള്ള "പണീഷ്മെന്റ് " ആയി ആണും പെണ്ണും ഒന്നിച്ചിരിക്കുന്ന ദുർബല ബെഞ്ചുകൾ തല്ലിയൊടിച്ച് അല്ലാതെ തന്നെ ഒന്നിച്ചിരിക്കുന്ന പുതിയ ഉറപ്പുള്ള ബെഞ്ചിലിരുന്ന് കുട്ടികൾ പഠിക്കട്ടെ......

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More