ഒമൈക്രോൺ പ്രതിസന്ധി മാര്‍ച്ചോടെ അവസാനിക്കും - ബില്‍ ഗേറ്റ്സ്

വാഷിംഗ്‌ടണ്‍: ചരിത്രത്തില്‍ ഇന്നേവരെയുണ്ടായ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് ഒമൈക്രോൺ പടരുന്നതെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ജീവിതം സാധാരാണ നിലയില്‍ ആകുമെന്ന് പ്രതീക്ഷിച്ച സമയത്ത് ജനജീവിതം ഏറെ ദുഷ്കരമാകുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബില്‍ ഗേറ്റ്സ് ഒമൈക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ടുള്ള ആശങ്ക പങ്കുവെച്ചത്. ഒമൈക്രോൺ പ്രതിസന്ധി വരുന്ന മാര്‍ച്ചോടെ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ബില്‍ ഗേറ്റ്സ് ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് വ്യാപനം അതിവേഗം പടരുകയാണെങ്കില്‍ 2022 മാര്‍ച്ചോടെ ഈ പ്രതിസന്ധി അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യത്തെ കുറച്ച് നാളുകള്‍ എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം എല്ലാവരുടെയും ജീവിതം പഴയതുപോലെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരിയായ രീതിയില്‍ എല്ലാവരും വാക്സിന്‍ എടുക്കുകയും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക - ബില്‍ ഗേറ്റ്സ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒമൈക്രോൺ വകഭേദത്തിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഇതുവരെ കൃത്യമായ മുന്നറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതിനാല്‍ ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Contact the author

International desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More