പാമ്പുകടിയേറ്റ് മരിക്കുന്നവരില്‍ 85% ത്തെയും കൊത്തിയത് ഏത് പാമ്പാണ് എന്നറിയാമോ?- കെ പി സമദ്

പാമ്പുകള്‍ സാധരണക്കാരെ വല്ലാതെ ഭീതിപ്പെടുത്തുന്ന ജീവിയാണ്. മനുഷ്യരെ ഭീതിപ്പെടുത്താന്‍ പാമ്പുകള്‍ കാര്യമായി ഒന്നും ചെയ്യാറില്ലെങ്കിലും അതിന്റെ രൂപവും സഞ്ചാരവും പത്തിവിടര്‍ത്തലുമടക്കം ആളുകളില്‍ വല്ലാത്തൊരു ഉള്‍ഭയമാണ് സൃഷ്ടിക്കുന്നത്. സര്‍പ്പത്തെക്കണ്ട് നിലതെറ്റി ഓടുന്നത് സ്വപ്നം കാണാത്ത ആളുകള്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം. ഇത്തരമൊരു ഭയം ആളുകളില്‍ ഉണ്ടാവാന്‍ കാരണം പാമ്പുകടി മരണങ്ങളാണ്. മുന്‍ കാലങ്ങളില്‍ കൃഷിയിടങ്ങളിലും വനങ്ങളില്‍ വിറക് ശേഖരിക്കാന്‍ പോകുമ്പോഴും പറമ്പുകളില്‍ മറ്റ് പണികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴുമെല്ലാം പാമ്പുകടിയേറ്റ് മരണപ്പെട്ടവര്‍ ധാരാളമാണ്. പാമ്പിന്റെ സാന്നിദ്ധ്യം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെയാണ് ആളുകള്‍ അപകടങ്ങളില്‍ ചെന്ന് ചാടുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ള 1948 -ല്‍ ആലപ്പുഴയിലെ തന്റെ വീട്ടില്‍വെച്ച് മരണപ്പെട്ടത് പാമ്പുകടിയേറ്റിട്ടാണ്. നഗരത്തിലേക്കുള്ള ആളുകളുടെ കുടിയേറ്റവും മെച്ചപ്പെട്ട വിഷചികിത്സയും പാമ്പുകടി മരണങ്ങള്‍ കുറച്ചിട്ടുണ്ട്. 

കേരളത്തിലെ പാമ്പുകടി മരണങ്ങളിൽ 85 ശതമാനവും അണലിയുടെ കടിയേറ്റിട്ടാണ്

കേരളത്തിൽ ധാരാളമായി കണ്ടു വരുന്ന അണലിയുടെ കടിയേറ്റിട്ടാണ് കേരളത്തിലെ പാമ്പുകടി മരണങ്ങളിൽ 85 ശതമാനവും സംഭവിക്കുന്നത്. വിഷപ്പാമ്പുകളുടെ ഗണത്തിൽ ഏറ്റവും അപകടകാരിയായതും അക്രമകാരിയായതുമായ പാമ്പാണ് അണലി.

മറ്റ് പാമ്പുകളെ അപേക്ഷിച്ച് മനുഷ്യസഞ്ചാരമുള്ള സ്ഥലങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നതും പെട്ടെന്ന് തിച്ചറിയാൻ പറ്റാത്ത നിറവും രൂപവുമാണ് ഇവയുടെ ആക്രമണങ്ങൾ കൂടുന്നതിനുള്ള കാരണം. മഞ്ഞുകാലത്താണ് ഇവ കൂടുതലായും മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ രാത്രി പ്രത്യക്ഷപ്പെടുന്നത്. അണലിയെ തിരിച്ചറിയാനും മുൻകരുതലെടുക്കാനും വേണ്ട ചില കാര്യങ്ങൾ പ്രശസ്‌ത പാമ്പുപിടുത്തക്കാരനും വിഷഹാരിയുമായ അബ്ബാസ് കൈപ്പുറം വിശദീകരിക്കുന്നു.

''നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഞാൻ, ഒരു പാമ്പുപിട്ടത്തക്കാരനും വിഷവൈദ്യനും 25 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലും   നിങ്ങളുമായി പങ്കുവെക്കുന്നത്. കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഈ പാമ്പിന്റെ പേര് അണലി എന്നാണ് ‘ഇംഗ്ലിഷിൽ – VIPER എന്ന് പറയും. കേരളത്തിൽ പ്രാദേശികമായി അണലിയെ ജനങ്ങൾ വട്ട കൂറ, ചേനത്തണ്ടൻ എന്നീ പേരുകൾ വിളിക്കാറുണ്ട്.'' അബ്ബാസ് കൈപ്പുറം പറയുന്നു.

''ഡിസബർ മാസത്തിലാണ് ഇവ ഇണചേരുന്നത്. മഞ്ഞുകാലമായ ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്ന് വിചാരിച്ച് കയറി പിടിക്കാറുണ്ട്. ശ്രദ്ധിക്കുക ” ഇത് മാരകമായ വിഷമുള്ള ഒരു പാമ്പാണ്. പാമ്പുകളിൽ വെച്ച് ഏറ്റവും നീളം കൂടിയ വിഷപല്ലുകൾ ഉള്ള പാമ്പു കൂടിയാണിത്. രാത്രികാലങ്ങളിലാണ് ഇവ കൂടുതലും പുറത്തിറങ്ങുന്നത്. ഇവയുടെ കടിയേറ്റാൽ, കടികൊണ്ട ഭാഗത്ത് വലുപ്പത്തിലുള്ള മുറിവ് സംഭവിക്കും. അതിനുപുറമെ കടിയേറ്റ ഭാഗത്തുനിന്ന് രക്തം ധാരാളം വാര്‍ന്നുപോകുക, കടിയേറ്റ ഭാഗത്ത് നിരുവന്നു വീർക്കുക, വേദന അനുഭവപ്പെടുക, മൂത്രതടസ്സം വരിക എന്നിവയാണ് ലക്ഷണങ്ങൾ.  രക്തത്തെ ബാധിക്കുന്ന ഹീമോ ടോക്സിൻ വിഭാഗത്തിൽപ്പെട്ട ഇവയുടെ കടിയേറ്റാൽ കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെടും.

ഡയാലിസിസ് ചെയ്യേണ്ടി വരിക, ചിലപ്പോൾ പുതിയ ബ്ലഡ് കയറ്റേണ്ടി വരിക, മാസങ്ങളോളം ചികിത്സ കൊടുക്കേണ്ടി വരിക, തുടങ്ങിയവയെല്ലാം ഇതിന്റെ കടിയേറ്റാൽ സംഭവിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് രാത്രികാലങ്ങളിൽ നടക്കുമ്പോൾ ലൈറ്റ് കയ്യിൽ കരുതുക. കാലിൽ ഷൂ പോലുള്ള പാദരക്ഷകൾ ധരിക്കുക. ‘ ഇത്തരം പാമ്പുകൾ’ വിറകുപുരകൾക്കുള്ളിലും പഴയ കല്ലുകൾ ഓടുകൾ മരങ്ങൾ എന്നിവ അടുക്കിവെച്ച സ്ഥലങ്ങളിലും ഉണങ്ങിയ ചപ്പുചവറുകൾക്കിടയിലുമാണ് സാധാരണ കണ്ടുവരുന്നത്.

മണ്ണിന്റെ നിറത്തോട് ഏറെ സാമ്യമുള്ള തവിട്ട് നിറത്തിൽ കറുത്ത പല വലിപ്പത്തിലുള്ള പുള്ളികളുള്ള ഇവയെ മലമ്പാമ്പാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ പിടിക്കാനും മറ്റും ശ്രമിച്ചാൽ വളരെ ആക്രമണ വേഗതയും വിഷമുള്ള ഇവയുടെ കടിയേൽക്കാനും അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. ശ്രദ്ധയും മുൻകരുതലും മാത്രമാണ് ഇവയിൽനിന്നും രക്ഷപ്പെടാനുള്ള ഏക മാർഗം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

കെ പി സമദ്

Recent Posts

Web Desk 3 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 5 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 6 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 8 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More