വംശഹത്യാ ആഹ്വാനങ്ങള്‍ അഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും; പക്ഷേ പ്രധാനമന്ത്രി ഇതൊന്നും കാര്യമാക്കുന്നില്ല - നസറുദ്ദീന്‍ ഷാ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ നടൻ നസറുദ്ദീൻ ഷാ. ഇന്ത്യയില്‍ എന്‍ ഡി എ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഹിന്ദുത്വ അജണ്ട അഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും. എന്നാല്‍ പ്രധാനമന്ത്രി ഇതേക്കുറിച്ചൊന്നും മനസിലാക്കാന്‍ തയ്യാറാകുന്നില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ഓൺലൈൻ മാധ്യമമായ 'ദി വയറി'ൽ പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്​ നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിലവിലെ രാഷ്ടീയ സാഹചര്യത്തെ നസറുദ്ദീന്‍ അതിരൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. 

"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ്​ പരിപാടിയിൽ മുസ്​ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിംങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നത് ശരിയായ രീതിയല്ല. അവരും ഈ രാജ്യത്ത് ജനിച്ച് വളര്‍ന്നവരാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുസ്ലിങ്ങള്‍ മുഗള്‍ ഭരണകാലത്തെ പോരായ്‌മകള്‍ക്ക് മറുപടി പറയണം എന്ന് ആഗ്രഹിക്കുന്നത് തെറ്റായ സമീപനമാണ്. രാജ്യത്ത് നീതിയിലെ വിവേചനം കൂടി വരുന്ന സ്ഥിതിയാണ് കാണുന്നതെന്നും നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More