ആറു പതിറ്റാണ്ടിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് 2021 ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ അറുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 2021 ലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷം 3610 മില്ലീമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തത്. 120 വര്‍ഷത്തെ കണക്കെടുത്ത് നോക്കുമ്പോള്‍ സംസ്ഥാനത്ത് ലഭിക്കുന്ന ആറാമത്തെ കൂടിയ മഴയാണിത്‌. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് മഴ പെയ്തിരുന്നു. ജനുവരി, ഫെബ്രുവരി മാസത്തില്‍ 114 മില്ലീ മീറ്റര്‍ മഴ കിട്ടി. മാര്‍ച്ച് മുതല്‍ മെയ് മാസം വരെ വേനല്‍മഴ സാധാരണ ലഭിക്കുന്നതിനേക്കാള്‍ അധികം ലഭിച്ചിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഈ കാലയളവില്‍ 1718 മില്ലീമീറ്റര്‍ മഴ ലഭിച്ചു. തുലാവര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ 1026 മീല്ലീമീറ്റര്‍മഴയാണ് സംസ്ഥാനത്ത് പെയ്തത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. പത്തനംതിട്ടയില്‍ ലഭിക്കേണ്ടതിനെക്കാള്‍ 80 ശതമാനവും കോട്ടയത്ത് 60 ശതമാനവും മഴ അധികം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം കോഴിക്കോട് ജില്ലകളിലും കനത്തമഴ ലഭിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 months ago
Weather

ന്യൂനമർദ്ദം അയയുന്നില്ല; ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 6 months ago
Weather

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 6 months ago
Weather

വീണ്ടും തീവ്ര ന്യൂനമര്‍ദ്ദം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

More
More
Web Desk 6 months ago
Weather

വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; ഞായറാഴ്ച്ചവരെ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 6 months ago
Weather

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

More
More
Web Desk 6 months ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More