ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും നിര്‍മ്മിക്കുമെന്ന് ബിജെപി മന്ത്രി

ബംഗളുരു: ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും നിര്‍മ്മിക്കാനാവുമെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍. ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നൂറിലധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സംസ്ഥാത്ത് ഗോശാലകളുടെ നിര്‍മ്മാണം വേഗത്തിലാണ്. എല്ലാ ജില്ലകള്‍ക്കും ഗോശാലകള്‍ നിര്‍മ്മിക്കാനായി 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഗോശാലകള്‍ നിര്‍മ്മിക്കുകയും അവയെ ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും ഗോശാലകളെപ്പോലെ സ്വയംപര്യാപ്തമാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം'- പ്രഭു ചൗഹാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പദ്ധതിക്കായി ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ചില ഗോശാലകളെ തെരഞ്ഞെടുക്കുമെന്നും ഗുണദോഷങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് പദ്ധതി മറ്റ് ഗോശാലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പില്‍ 1083 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും 458 തസ്തികകളിലേക്ക് ആളെ നിയമിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 15 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More