സൗജന്യ റേഷൻ വിതരണം ആരംഭിച്ചു

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച  സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. ലോക്ഡൗൺ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടാണ് റേഷൻ വിതരണം ചെയ്യുന്നത്.  ഒരേ സമയം 5 പേരെ മാത്രമെ റേഷന്‍ കടയിൽ അനുവദിക്കുന്നുള്ളു. പലയിടത്തും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻഗണനാ പട്ടികയിൽ ഉള്ളവർക്കാണ്  രാവിലെ റേഷന്‍ വിതരണം ചെയ്യുന്നത്.  മുൻഗണന ഇതര വിഭാഗത്തിന് ഉച്ചക്ക് ശേഷം വിതരണം ചെയ്യും. ഏപ്രിൽ 20ന് മുമ്പ് സൗജന്യ റേഷന്‍ വിതരണം പൂർത്തിയാക്കും. അതിനു ശേഷമായിരിക്കും കേന്ദ്രം പ്രഖ്യാപിച്ച അരി വിതരണം ചെയ്യുക.

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ അരിയും കിറ്റും ലഭിക്കും. ഇതിന് നിങ്ങളുടെ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്ക് നല്‍കിയാല്‍ മതി. കിറ്റ് ആവശ്യമില്ലെന്ന് സ്വയം അറിയിക്കുന്നവരേയും നികുതി ദായകരായ ഉയര്‍ന്ന വരുമാനക്കാരേയും ഒഴിവാക്കും. മഞ്ഞ കാര്‍ഡ് - 35 കിലോ അരി, പിങ്ക് കാര്‍ഡ് - കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതം,വെള്ള, നീല കാര്‍ഡുകള്‍ - 15 കിലോ അരി. എന്നിങ്ങനെയാണ് അരി ലഭിക്കുക.

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More