മോദി പത്രസമ്മേളനം നടത്താത്തതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ടെലിപ്രോംപ്റ്റർ പോയപ്പോഴുള്ള വെപ്രാളത്തിലുണ്ട്- ഡോ അരുണ്‍ കുമാര്‍

വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രസംഗം തടസപ്പെട്ട് വെപ്രാളപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മാധ്യമ പ്രവത്തകന്‍ ഡോ അരുണ്‍ കുമാര്‍. രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററിടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി. ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമാണിതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററിടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി. ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ 'Tryst With Destiny' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

വിവാന്‍ സുന്ദരം: കരുത്തുറ്റ കലാകാരന്‍; സമര്‍ത്ഥനായ സംഘാടകന്‍ - എം എ ബേബി

More
More
Web Desk 1 day ago
Social Post

ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുളള അവസാന അഭയകേന്ദ്രമായാണോ ബിജെപിയെ കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്?- കെ ടി ജലീല്‍

More
More
Web Desk 1 day ago
Social Post

വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് തടയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Social Post

ബിജെപി എംപിക്ക് 16 ദിവസം ലഭിച്ചു, രാഹുല്‍ ഗാന്ധിയുടെ വിധി ഒറ്റദിവസത്തില്‍ നടപ്പാക്കി- ജി ശക്തിധരന്‍

More
More
Web Desk 2 days ago
Social Post

കെ കെ രമയ്‌ക്കെതിരായ ഭീഷണിക്കത്തിലെ സിപിഎമ്മിന്റെ പങ്ക് പുറത്തുവരേണ്ടതുണ്ട്- ആസാദ് മലയാറ്റില്‍

More
More
Web Desk 2 days ago
Social Post

രാഹുലിന്‍റെ വ്യക്തിപരമായ കുഴപ്പമല്ല, കോണ്‍ഗ്രസിന്‍റെ വര്‍ഗസ്വഭാവമാണ്; വിമര്‍ശനവുമായി എം എ ബേബി

More
More