ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു

മുംബൈ ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു. ഇയാൾക്ക്  അന്‍പത്തിയാറ് വയസ്സായിരുന്നു. മുംബൈ ന​ഗരത്തിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ധാരാവിയിൽ തന്നെയുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ ഭാ​ര്യയും മക്കളും അടക്കം 10 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. രോ​ഗം ബാധിച്ച് മരിച്ചയാളുടെ വീട് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു.

ഇയാളുടെ അയൽവീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത്  ഭക്ഷണവും അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. മരിച്ചയാൾക്ക് വിദേശ ബന്ധം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് ​ഗുരതുരമായി സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര!യില്‍ റിപ്പോര്‍ട്ട് ചെയ്ത 320 കോവിഡ് കേസുകളില്‍ പകുതിയും മുംബൈ നഗരത്തിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More