തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊവിഡ്-19

ഡൽഹി നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇയാൾ ഡൽഹിയിൽ ചികിത്സയിലാണ്. ഇതോടെ കൊവിഡ്-19 സ്ഥിരീകരിച്ച കൊല്ലം ജില്ലക്കാരുടെ എണ്ണം നാലായി. ഇതിൽ രണ്ടു പേർ കൊല്ലത്ത് ചികിത്സയിലാണ്. മറ്റൊരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ജില്ലയിൽ നിന്ന് 12 പേരാണ്  തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത്.

ഡൽഹി നിസാമുദ്ദിൻ തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ കേരളത്തിൽ നിന്ന് 300 ഓളം പേരാണ് പങ്കെടുത്തത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ളവരും മതസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഡൽഹിയിൽ രണ്ട് ​ഘട്ടങ്ങളിലായി നടന്ന സമ്മേളനത്തിലാണ് ഇത്രയും പേർ പങ്കെടുത്തത്. ഇവരിൽ 79 പേർ കേരളത്തിൽ മടങ്ങിയെത്തി. മാർച്ച് 3 മുതൽ 5 വരെ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തവരാണ് മടങ്ങിയെത്തിയത്. കേരളത്തിൽ എത്തിയവരുടെ പട്ടിക ആരോ​ഗ്യവകുപ്പ് തയ്യാറാക്കിയി. ഇവരുടെ സ്രവ പരിശോധന നടത്താന നടത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

മലപ്പുറം ജില്ലയിലാണ്  ഏറ്റവും കൂടുതൽ മടങ്ങിയെത്തിയത്. 18 പേർ ജില്ലയിൽ മടങ്ങിയെത്തിയതായണ് വിവരം. കോഴിക്കോട് 2 ഉം, തിരുവനന്തപുരത്തും കാസർകോഡും 6 പേർ വീതവും, ഇടുക്കിയിൽ 5 ഉം പേർ മടങ്ങിയെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള 150 ഓളം പേർ മറ്റ് സംസ്ഥാനങ്ങളിൽ പ്രാർത്ഥനകളിൽ  പങ്കെടുക്കാൻ പോയി. സമ്മേളനത്തിൽ പങ്കെടുത്ത് തിരൂരിൽ മടങ്ങിയെത്തിയ ആന്ധ്ര സ്വദേശിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലേഷ്യയിലെ കോലാലംപൂരിലെ മതസമ്മേളനത്തിൽ പങ്കെടുത്ത തളിപ്പറമ്പ് സ്വദേശി നരീക്ഷണത്തിലാണ്.

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More