മരക്കാറും ജയ്‌ ഭീമും ഓസ്കാർ നോമിനേഷന്‍ പട്ടികയില്‍

മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ 'മരക്കാർ അറബിക്കടലിന്റെ സിംഹ' വും സൂര്യ നായകനായ തമിഴ് ചിത്രം 'ജയ്‌ ഭീമും' ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയില്‍. ജനുവരി 21ന് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് ഇരു ചിത്രങ്ങളും ഉള്‍പ്പെട്ടിട്ടുള്ളത്. 

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ 'മരക്കാർ അറബിക്കടലിന്റെ സിംഹം' മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്ന് വൻതാരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അർഹമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്നാട്ടിലെ ഇരുളർ ജാതിയിൽ പെട്ട രാജകണ്ണിന്‍റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടമാണ് ജയ് ഭീമിന്‍റെ പ്രമേയം. മലയാളിയായ ലിജോ മോള്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. സിനിമയിലെ പ്രധാന രം​ഗങ്ങളും സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നതുമടക്കം ഉള്‍പ്പെടുത്തി ഓസ്കാര്‍ യൂട്യൂബ് ചാനലില്‍ പ്രത്യേക വീഡിയോ വന്നിരുന്നു. നവംബറില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More