എന്താണ് വാടക ഗര്‍ഭധാരണം? ആര്‍ക്കൊക്കെ ഗര്‍ഭം വാടകക്കെടുക്കാം ?

വാടക ഗര്‍ഭധാരണം ഇന്ന് ലോകത്താകമാനം ഏറെ പ്രചാരത്തിലെത്തിക്കഴിഞ്ഞു. പ്രമുഖ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ കുഞ്ഞ് എന്ന സ്വപ്നം  ഐവിഎഫിലൂടേയോ വാടക ഗര്‍ഭധാരണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ തയ്യാറാവുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നത്. പ്രീതി സിന്റ, ഷിൽപ ഷെട്ടി, സണ്ണി ലിയോണി, ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇങ്ങനെ അച്ഛനമ്മമാരായിട്ടുണ്ട്.

എന്താണ് വാടക ഗര്‍ഭധാരണം?

മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച് പ്രസവിക്കുകയും തുടര്‍ന്ന് നവജാത ശിശുവിനെ ദമ്പതികള്‍ക്ക് തിരിച്ചേല്‍പിക്കുകയും ചെയ്യുന്നതിനെയാണ് ‘വാടക ഗര്‍ഭധാരണം അഥവാ ‘സറോഗസി’ എന്ന് പറയുന്നത്. രണ്ടു തരത്തിലാണ് ഇത്തരം ഗര്‍ഭധാരണം നടക്കുന്നത്. വാടകക്കെടുക്കപ്പെടുന്ന സ്ത്രീയുടെതന്നെ അണ്ഡവും കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരില്‍ പുരുഷന്‍റെ ബീജവും സംയോജിപ്പിച്ചുണ്ടാവുന്ന കുഞ്ഞിനെ പ്രസവിക്കുന്ന പഴയരീതിയാണ് ഇതിലൊന്ന്. ഈ രംഗത്ത് വൈദ്യശാസ്ത്രത്തിന്‍റെ കുതിച്ചോട്ടത്തോടെയാണ് രണ്ടാമത്തെ രീതി രംഗത്ത് വന്നത്. കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരുടെ അണ്ഡവും ബീജവും സംയോജിപ്പിച്ചശേഷം പ്രസവിക്കാന്‍ തയാറുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് പ്രസവശേഷം കുഞ്ഞിനെ അതിന്‍റെ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘ഗെസ്റ്റേഷനല്‍ സറോഗസി’ എന്നറിയപ്പെടുന്ന പുതിയ രീതി.

ആര്‍ക്കൊക്കെ ഗര്‍ഭം വാടകയ്ക്കെടുക്കാം?

1. വന്ധ്യതകൊണ്ടു ബുദ്ധിമുട്ടുന്ന വ്യക്തികള്‍

2. മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള കുടുംബം (single parents)

3. സ്വവര്‍ഗ്ഗാനാനുരാഗികളായ ദമ്പതികള്‍ (Same-sex couples)

4. വാടക ഗര്‍ഭവാഹകരും കുഞ്ഞും തമ്മില്‍ ജനിതക ബന്ധം ആഗ്രഹിക്കാത്ത ആളുകള്‍.

5. സുരക്ഷിതമായി ഗര്‍ഭകാലം പൂര്‍ത്തിയാക്കാനാവാത്ത അമ്മമാര്‍.

ഇന്ത്യയിലെ നിയമം

ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട് കൊണ്ടിരുന്ന, പ്രതിഫലം പറ്റിയുള്ള വാടകഗര്‍ഭധാരണം നിരോധിക്കുന്ന വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്സഭ പാസ്സാക്കിയത് 2016-ലാണ്. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നവര്‍ വാങ്ങാന്‍ പാടില്ലെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രസവശേഷം അമ്മയുടെ ആരോഗ്യകാര്യം അവഗണിക്കുക, വൈകല്യമുള്ള കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ഏറ്റെടുക്കാതെ മുങ്ങുക തുടങ്ങിയ സംഭവങ്ങള്‍ പതിവാണ്.

നിയമത്തിലെ ചില പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:

1. വിവാഹം നടന്ന് അഞ്ചു വര്‍ഷം കഴിയാതെ ഈ കൃത്രിമരീതി അനുവദിക്കില്ല. 

2. വാടക മാതാവ് വിവാഹം ചെയ്തിട്ടുണ്ടാകണം. 

3. വാടക മാതാവ് ഒരിക്കലെങ്കിലും പ്രസവിച്ചിരിക്കണം. പ്രായം 23നും 50നും ഇടക്കായിരിക്കണം.

4. പുരുഷന്‍റെ പ്രായം 26നും 55നും മധ്യേ ആയിരിക്കണം.

5. .ഭര്‍ത്താവിന്‍റെ സഹോദരി, ഭാര്യയുടെ സഹോദരി, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഒറ്റത്തവണ മാത്രം ഇങ്ങനെ ഗര്‍ഭം ധരിക്കാം.  

6. വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്നവര്‍ക്കും വിവാഹ ബന്ധം ഉപേക്ഷിച്ചവര്‍ക്കും ഈ രീതി അവലംബിക്കാന്‍ കഴിയില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 1 month ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 2 months ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 4 months ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More
Civic Chandran 4 months ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

More
More
Web Desk 4 months ago
Lifestyle

അറുപത്തിയെട്ടാം വയസിലും വ്യായാമം ചെയ്യുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ച് ഹൃത്വിക് റോഷന്‍

More
More
Web Desk 4 months ago
Lifestyle

'വിവാഹം കഴിക്കുകയെന്നാൽ നിങ്ങൾ ജയിലിലടക്കപ്പെടുകയെന്നാണ്' - രാംഗോപാല്‍ വര്‍മയുടെ പോസ്റ്റ് വൈറല്‍

More
More