ധാരാവി ചേരിയിൽ മരിച്ചയാൾ തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്തു

മുംബൈ ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചയാൾ ഡൽഹി നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്തു. രോ​ഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് കഴിഞ്ഞ മാസം 23 നാണ് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 29 ന്  സിയോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണത്തിന് ശേഷമാണ് ഇയാള്‍ക്ക്  കൊവിഡ്-19 സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിസാമുദ്ദീൻ തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്തതായി വെളിപ്പെട്ടത്.

മരിച്ചയാളുടെ ഭാ​ര്യയും മക്കളും അടക്കം 10 പേർ നിരീക്ഷണത്തിലാണ്. രോ​ഗം ബാധിച്ച് മരിച്ചയാളുടെ വീട് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു. ഇയാളുടെ അയൽവീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത്  ഭക്ഷണവും അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. ധാരാവിയിൽ തന്നെയുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിലും പരിസര പ്രദേശത്തും ആരോ​ഗ്യവകുപ്പ് അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു.

മുംബൈയിലെ നാല് ചേരികളിൽ നേരത്തെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. 336 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More