വാഹനം വാങ്ങാന്‍ പണമുണ്ടോ എന്ന് പരിഹാസം; ഒരു മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം രൂപയെത്തിച്ച് കര്‍ഷകന്‍

ബംഗളൂരു: വാഹനം വാങ്ങാന്‍ പണമുണ്ടോ എന്ന് പരിഹാസത്തോടെ ചോദിച്ച മഹീന്ദ്രാ ഷോറും സെയില്‍സ്മാനുമുന്നില്‍ ഒറ്റ മണിക്കൂറിനുളളില്‍ പത്തുലക്ഷം രൂപ കൊണ്ടുവച്ച് മധുരപ്രതികാരം തീര്‍ത്ത് കര്‍ഷകന്‍. കര്‍ണാടകയിലെ തുമക്കുരുവിലുളള മഹീന്ദ്രാ ഷോറൂമിലാണ് സംഭവം. തന്റെ കൃഷിയാവശ്യങ്ങള്‍ക്കായി ബൊലേറോയുടെ പിക്കപ്പ് വാന്‍ വാങ്ങാനാണ് കെംപഗൗഡ എന്ന കര്‍ഷകന്‍ മഹീന്ദ്രയുടെ ഷോറൂമിലെത്തിയത്. പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. അവിടെയുണ്ടായിരുന്ന സെയില്‍സ്മാന്‍ അദ്ദേഹത്തോട് മോശമായി പെരുമാറുകയും ഷോറൂമില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. പത്തു പൈസ പോലും കയ്യിലില്ലാത്തയാളാണ് പത്തുലക്ഷം രൂപയുടെ വണ്ടി എടുക്കാന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ആക്ഷേപം.

അപമാനിതനായ കെംപഗൗഡ അവിടുണ്ടായിരുന്ന മാനേജറോട് തനിക്ക് വാഹനം വേണമെന്നും ഒരു മണിക്കൂറിനകം പണവുമായി എത്തുമെന്നും പറഞ്ഞ് തിരിച്ചുപോയി. കൃത്യം ഒരുമണിക്കൂറിനുളളില്‍ കെംപഗൗഡ പത്തുലക്ഷം രൂപയുമായി ഷോറൂമിലെത്തുകയും അന്നുതന്നെ തനിക്ക് വാഹനം ഡെലിവര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അന്ന് തന്നെ വാഹനം ഡെലിവര്‍ ചെയ്യാനാവില്ലെന്നും നാലുദിവസമെങ്കിലും സമയമാകുമെന്നും ഷോറൂം ജീവനക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

താന്‍ കര്‍ഷകനായതുകൊണ്ടും തന്റെ വേഷവിധാനം കൊണ്ടുമാണ് സെയില്‍സ്മാന്‍ തന്നെ അപമാനിച്ചത് എന്നാണ് കെംപഗൗഡ ആരോപിക്കുന്നത്.  അപമാനിച്ചതിനും മോശമായി പെരുമാറിയതിനും അദ്ദേഹം ഷോറൂം ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഷോറൂം മാനേജറും സെയില്‍സ്മാനുമടക്കമുളളവര്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. എന്നാല്‍  ഇനി ആ ഷോറൂമില്‍ നിന്ന് വാഹനം വാങ്ങാന്‍ താല്പര്യമില്ല എന്ന് പറഞ്ഞ കെംപഗൗഡ, തന്നെ അപമാനിച്ചതുപോലെ ഇനി ഷോറൂമിലേക്കെത്തുന്നവരോട് പെരുമാറരുതെന്ന് ജീവനക്കാര്‍ക്ക് ഉപദേശവും നല്‍കിയാണ് മടങ്ങിയത്. ഷോറൂമില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 19 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More