മുഖ്യമന്ത്രി 'ഷോ' അവസാനിപ്പിക്കണമെന്ന് പി. ടി. തോമസ്

കൊവിഡ്-19 രോ​ഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താ സമ്മേളനങ്ങൾ 'ഷോ' ആണെന്ന് പി. ടി. തോമസ് എം എൽ എ. മുഖ്യമന്ത്രിയുടെ വൈകീട്ടത്തെ വാർത്താ സമ്മേളനം വരെ രോ​ഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത് ശരിയല്ലെന്നും പി.ടി. തോമസ് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് അപ്പപ്പോൾ വിവരങ്ങൾ അറിയിക്കാനുള്ള സംവിധാനം ഒരുക്കണം. കാസർകോഡും ഇടുക്കിയിലുമുള്ള രോ​ഗികളെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന രോ​ഗികളെ അപമാനിക്കുന്നതാണ്. രാഷ്ട്രീയം നോക്കി രോ​ഗികളോട് വിവേചനമുണ്ട്.  കോട്ടയത്തും എറണാകുളത്തും ആരോ​ഗ്യ പ്രവർത്തകർക്ക് രോ​ഗം വന്നത് സംസ്ഥാന സർക്കാറിന്റെ വീഴ്ചയാണ്. കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും രോ​ഗികളെ നിരീക്ഷിക്കുന്നതില്‍ ​ഗുരുതരമായ വീഴ്ചയുണ്ടായി. ലോകാരോ​ഗ്യ സംഘടയുടെ മാനദണ്ഡങ്ങൾ കേരളത്തിൽ പാലിക്കുന്നില്ലെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More