60 ലക്ഷം തൊഴിലവസരങ്ങള്‍, ഡിജിറ്റല്‍ കറന്‍സി, 5ജി, കിസാന്‍ ഡ്രോണ്‍; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍

ഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുളള പൊതുബജറ്റ് അവതരിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധികളെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് വ്യാപനം സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും വാക്‌സിനേഷന്‍ വ്യാപകമായി നടത്തിയത് ഗുണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏറെ വളര്‍ച്ച നേടിയെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ചുളള വികസന പദ്ധതികളുടെ ബ്ലൂപ്രിന്റാണ് ഇത്തവണത്തെ ബജറ്റെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പി എം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, 5ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകും, 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കിവെയ്ക്കും രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റില്‍ നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്.

പ്രധാന പ്രഖ്യാപനങ്ങള്‍

ആര്‍ ബി ഐ രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും

2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കിവെക്കും

ജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തും

കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും

60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

25000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ നിര്‍മ്മിക്കും

100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മ്മിക്കും

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കും

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1500  കോടി രൂപ അനുവദിക്കും

ഇലക്ടോണിക് ഉല്‍പ്പന്നങ്ങള്‍ക്കും രത്‌നങ്ങള്‍ക്കും വില കുറയും

സംസ്ഥാനങ്ങള്‍ക്ക് ഒരുലക്ഷം കോടി രൂപ സാമ്പത്തിക സഹായം

ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ട്

തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക

ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 22 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 4 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More