എന്നെ ഇനിയും അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്- അലന്‍ ഷുഹൈബ്

തന്നെ അറസ്റ്റ് ചെയ്യുമോ എന്നും താനുമായി ബന്ധമുള്ള  ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ എന്നുമുള്ള ഭയത്തിലാണ് ജീവിക്കുന്നതന്ന് പന്തീരാങ്കാവ് യു എ പി എ കേസില്‍ കോടതി ജാമ്യത്തില്‍ വിട്ട അലന്‍ ഷുഹൈബ്. 'ന്യായമെന്ന് തനിക്കുതോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഇനിയും സംസാരിക്കുമെന്നും അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും അലന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അലന്‍റെ കുറിപ്പ്

താഹയ്ക്ക് ജാമ്യം ലഭിച്ച സമയത്ത് ഒരാള്‍ എന്നോട് പറഞ്ഞു, നീ വെറുതെ ഇതിന്റെ പുറകെ നടന്ന്  കഴിഞ്ഞ വര്‍ഷം പാഴാക്കി എന്ന്. അത് അയാളുടെ കാഴ്ച്ചപ്പാടാണ്. പക്ഷേ ഞാന്‍ എന്‍റെ ജീവിതം ജീവിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിക്കവരും ആഗ്രഹിച്ചിരുന്നതുപോലെ ഞാന്‍ പ്രൊഡക്ടീവായിരുന്നില്ല. പൊതുസമൂഹത്തില്‍ ജനാധിപത്യത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും പ്രസംഗിക്കുന്ന 'പുരോഗമനവാദികള്‍'  ഞാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ പോരാടുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്നില്ല. അവരെന്നെ സ്‌നേഹിക്കുന്നു എന്ന് പറയുമ്പോള്‍പോലും എന്നിലെ എന്‍റെ കഴുത്ത് ഞെരിക്കുകയായിരുന്നു. അവരില്‍ ചിലരൊക്കെ ഇപ്പോള്‍ രാഷ്ട്രീയ തടവുകാരെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുകയാണ്. ചില പുരോഗമന രാഷ്ട്രീയവാദികള്‍ ഒരു വശത്ത് യു എ പി എയെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് എന്നോട് അപ്രൂവര്‍ ആകാന്‍ പറയുകയും ചെയ്യുന്നത് കാണുമ്പോള്‍ തമാശയായി തോന്നുകയാണ്.  ഞാന്‍ മറുത്തൊരു അഭിപ്രായം പറഞ്ഞാല്‍ അവരുടെ ഈഗോ വ്രണപ്പെടും. ഞാന്‍ പറയുന്നതുപോലും കേള്‍ക്കാതെ അവരുടെ ഇഷ്ടപ്രകാരം ജീവിക്കണമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. (അവര്‍ ആരൊക്കെയെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല). 

ഞാന്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്, എന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്. അതെന്റെ സ്വാതന്ത്ര്യമാണ്. എന്നെ ഇനിയും അറസ്റ്റ് ചെയ്യുമോ എന്നും ഞാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് ഞാന്‍ ജീവിക്കുന്നത്. രാഷ്ട്രീയ തടവുകാരെക്കുറിച്ചും യുഎപിഎയെക്കുറിച്ചും നിങ്ങളുടെ കംഫര്‍ട്ട് സോണുകളിലിരുന്ന് ലേഖനങ്ങളെഴുതാന്‍ എളുപ്പമാണ്. എന്നാല്‍ അവര്‍ക്കുവേണ്ടി തെരുവില്‍ പോരാടുക എന്നത് പ്രയാസമുളള കാര്യമാണ്. അതൊരുപക്ഷേ ജയിലിലേക്കോ മരണത്തിലേക്കുതന്നയോ ഉളള ടിക്കറ്റായിരിക്കാം. അങ്ങനെ സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ നിയമവിദ്യാര്‍ത്ഥിയാണ്. കോടതിമുറിയിലും തെരുവിലും പോരാടാനായി ഞാന്‍ ഒരു അഭിഭാഷകനാവും. ന്യായമെന്ന് എനിക്കുതോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഞാന്‍ സംസാരിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. കേസ് വിചാരണയുടെ ഘട്ടത്തിലാണ്. ഞാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യും. ഇത് അനീതിക്കെതിരായ പോരാട്ടമാണ്.  എന്നോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും സഖാക്കള്‍ക്കും അഭ്യുതയകാംക്ഷികള്‍ക്കും ആലിംഗനങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More