കേരളത്തിൽ 9 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ്-19 രോ​ഗം സ്ഥിരീകരിച്ചു.  കാസർകോഡ്-7 ഉം  കണ്ണൂരും തൃശ്ശൂരും ഓരോരുത്തർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതോടെ രോ​ഗം ബാധിച്ചവരുടെ എണ്ണം 295 ആയി. 2511 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 169997 പേരാണ് നിരീക്ഷണത്തിൽ ഉളളത്. 169291 പേർ വീട്ടിലും, 706 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 8126 പേരുടെ ഫലം നെ​ഗറ്റീവാണ്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 3 പേർ ഡൽഹിയിലെ തബ് ലീ​ഗി മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഒരാൾ ​​ഗുജറാത്തിൽ നിന്ന് എത്തിയതാണ്.

രോ​ഗം ഭേദമായ 14 പേർ ആശുപത്രി വിട്ടു. കോട്ടയത്ത് വൃദ്ധദമ്പതികൾ ആശുപത്രി വിട്ടത് ആരോ​ഗ്യ സംവിധാനങ്ങളുടെയും, പ്രവർത്തകരുടെയും മികവാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനായി പ്രവർത്തിച്ച ആരോ​ഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ച് പഠിക്കാൻ 17 അം​ഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.  മുൻ ചീഫ് സെക്രട്ടറി കെ എ അബ്രഹാം അധ്യക്ഷനായ ടാസ്ക് ഫോഴ്സിൽ അടൂർ ​ഗോപാലകൃഷ്ണൻ, മാമൻ മാത്യു,  എം വി ശ്രേയാംസ് കുമാർ, മാത്യു അറക്കൽ, തുടങ്ങിയവർ അം​ഗങ്ങളായിരിക്കും. സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ച 295 പേരിൽ 206 പേർ വിദേശത്ത് നിന്നും കേരളത്തിൽ എത്തിയവരും 7 പേർ വിദേശികളുമാണ്. 78 പേർ സമ്പർക്കം വഴി രോ​ഗ ബാധിതരായി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More