ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

ജ്വല്ലറികള്‍ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില. പവൻ സ്വർണത്തിന് 22 കാരറ്റ് വിഭാഗത്തിൽ മണിക്കൂറുകൾക്കിടെ 1040 രൂപയുടെ കുറവുണ്ടായി. മലബാർ, ജോസ്കോ തുടങ്ങിയ ജ്വല്ലറികളിൽ ഇന്ന് സ്വർണ വില 4050 രൂപയിലാണ് വിപണനം നടക്കുന്നത്. അതേസമയം അസോസിയേഷൻ നിശ്ചയിച്ച വില ഗ്രാമിന് 4620 രൂപയാണ്. 'കഴിഞ്ഞ ദിവസം ഒരു പ്രമുഖ ജ്വല്ലറി പഴയ സ്വർണത്തിന് ഉയർന്ന വില കൊടുത്ത് ഉപഭോക്താക്കളിൽ നിന്ന് സ്വർണം വാങ്ങുമെന്ന് അറിയിച്ചിരുന്നു. ഈ വിഷയം മറ്റ് ജ്വല്ലറി ഉടമകൾക്കിടയിൽ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ചില ജ്വല്ലറികൾ വില കുറച്ചതെന്ന്' ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ നേതാവ് അബ്ദുൾ നാസർ പറഞ്ഞു.

ഇന്ന് രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിപണനം നടന്നത്. എന്നാൽ ഉച്ചയായപ്പോഴേക്കും മലബാർ ഗോൾഡ്, ജോസ്കോ ജ്വല്ലറികള്‍ 70 രൂപകൂടെ കുറച്ച് 4550 രൂപയ്ക്ക് വിപണനം നടത്തി. ഇതോടെ 70 രൂപ കൂടി സ്വർണത്തിന് ഗ്രാമിന്റെ വിലയിൽ കുറഞ്ഞു. ചില ജ്വല്ലറികള്‍ വീണ്ടും 20 രൂപകൂടെ കുറച്ച് വില്‍പ്പന നടത്തുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37440 രൂപയായിരുന്നു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ രാവിലെ പവന് 36960 രൂപയാണ്. 4550 രൂപ ഗ്രാമിന് വിലയീടാക്കുന്ന ജ്വല്ലറികളിൽ പവന് ഇന്ന് പവന് വില 36400 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3820 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
Web Desk 1 month ago
Economy

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്; കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു

More
More
National Desk 2 months ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 6 months ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
National Desk 10 months ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 11 months ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More