റാന്നിയിലെ ദമ്പതികൾ ആശുപത്രി വിട്ടു

കൊവിഡ-19 രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ ദമ്പതികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 93വയസ്സുകാരനായ തോമസും 88കാരിയായ ഭാര്യ മറിയാമ്മയുമാണ് ആശുപത്രി വിട്ടത്. ഇരുവരും 14ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് രോ​ഗം ചികിത്സിച്ച് ഭേദമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയവരാണിവർ .

തോമസിനും മറിയാമ്മക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും യാത്രയയപ്പു നൽകി. ചികിത്സിച്ച എല്ലാവർക്കും ഇരുവരും നന്ദി അറിയിച്ചു. ആംബുലന്‍സില്‍ ഇവരെ റാന്നിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.  മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്‌സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്.

കൊവിഡ് രോ​ഗബാധിതനായ ഇടുക്കിയിലെ പൊതു പ്രവർത്തകനും ആശുപത്രി വിട്ടു. ഇയാളുടെ അവസനത്തെ രണ്ട് പരിശോധനാ ഫലങ്ങളും നെ​ഗറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ചികിത്സാ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരിക്കും

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More