ഐ എന്‍ എല്‍: അഡ്ഹോക് കമ്മിറ്റിയെ തള്ളി വഹാബ് പക്ഷം പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഏറെ നാളത്തെ സമവായശ്രമങ്ങള്‍ക്കും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് ഐ എന്‍ എല്‍ നെടുകെ പിളര്‍ന്നു. സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോഴിക്കോട്ട് യോഗം ചേര്‍ന്നാണ് ഏകപക്ഷീയമായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. താന്‍ പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്കിയ ദേശീയ നേതൃത്വത്തിന്റെയും കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെയും നീക്കത്തിനെതിരെയാണ് വഹാബ് പക്ഷത്തിന്റെ നടപടി. ഇതോടെ ഐ എന്‍ എല്ലിന്‍റെ പിളര്‍പ്പ് പൂര്‍ണമായി. 

അബ്ദുല്‍ വഹാബ് പക്ഷം രൂപീകരിച്ച പുതിയ സംസ്ഥാന കൌണ്‍സിലില്‍ 120 അംഗങ്ങളാണ് ഉള്ളത്. സംസ്ഥാന പ്രസിഡണ്ടായി പ്രൊഫ. എ പി അബ്ദുള്‍ വഹാബ് തുടരും. നാസര്‍ കോയ തങ്ങളാണ് പുതിയ ജനറല്‍ സെക്രട്ടറി. വഹാബ് ഹാജിയാണ് ട്രഷറര്‍. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുല്‍ വഹാബിന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയ പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എ പി അബ്ദുല്‍ വഹാബ് സ്വീകരിച്ചിരുന്നത്. സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ ദേശീയ കൗണ്‍സിലിന് അധികാരമില്ലെന്നും അതിനാല്‍ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുല്‍ വഹാബ് പ്രതികരിച്ചിരുന്നു. ഇത് മധ്യസ്ഥ ചര്‍ച്ചയുടെ ലംഘനമാണ്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തങ്ങളാണ് ഐ എന്‍ എല്‍ എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇനി ഇരുവിഭാഗങ്ങളും നടത്തുക. അതേസമയം എല്‍ ഡി എഫിലെ ഘടകകക്ഷി എന്ന സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്ക ഇരുവിഭാഗത്തിലും ശക്തമാണ്. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More