തേനിയിൽ 20 കൊവിഡ് ബാധിതർ; ഇടുക്കിയിൽ അതീവ ജാ​​ഗ്രത

തമിഴ്നാട്ടിലെ തേനിയിൽ 20 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയിൽ അതീവ ​ജാ​ഗ്രത. നിസാമുദ്ദീനിലെ തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് തേനിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാ​ഗം പേരും അതിർത്തിയായ ബോഡിനായക്കന്നൂർ സ്വദേശികളാണ്. ​ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് അതിർത്തി കടന്ന് കേരളത്തിൽ എത്തുന്നത്. നിരവധി തൊഴിലാളികളും തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തുന്നുണ്ട്.

പുതിയ സാഹചര്യത്തിൽ കുമളി, ബോഡിമേട്ട്, കമ്പംമേട്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനാശിനി തളിച്ചാണ്  കടത്തിവിടുന്നത്. കേരളത്തിലേക്ക് വരുന്നവരെയും കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം സമാന്തര പാതകളിലൂടെ ആളുകൾ കേരളത്തിലേക്ക് വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവരെ കണ്ടെത്തി തടയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പും ഇവിടങ്ങളിൾ പട്രോളിം​ഗ് നടത്തും

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More