നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം അന്റെ സുന്ദരനിക്കിയുടെ റിലീസ് പ്രഖ്യാപിച്ചു

മലയാളികളുടെ പ്രിയ നായിക നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'അന്റെ സുന്ദരനിക്കി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂണ്‍ പത്തിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിലെ നായകനായ നാനിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. സിനിമയുടെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റൊമാന്റിക് കോമഡി എന്റര്‍ടൈനറായ അന്റേ സുന്ദരനിക്കിവിവേക് ആത്രെയയാണ് സംവിധാനം ചെയ്യുന്നത്.

മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മ്മാണം. വിവേക് സാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത്. രവിതേജ ഗിരിജലയാണ് എഡിറ്റിംഗ്. നികേത് ബൊമ്മിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിവാഹശേഷം ഏറെ നാള്‍ സിനിമയില്‍ നിന്ന് മാറിനിന്ന നസ്രിയ പൃഥ്വിരാജിന്റെ 'കൂടെ' യിലൂടെയാണ് വീണ്ടും സിനിമയിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ നായികയായി ട്രാന്‍സ് എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ഫഹദ് ഫാസില്‍ നായകനായ വരത്തന്‍, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂണ്‍ എന്നീ ചിത്രങ്ങളുടെ സഹ നിര്‍മാതാവായിരുന്നു നസ്രിയ. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More