ഫിലിം ഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ ചിത്രമാകുന്ന ആദ്യ മലയാളി താരമായി ടൊവിനോ തോമസ്

മുംബൈ: ഫിലിം ഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ ചിത്രമായി നടന്‍ ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കിലാണ് ടൊവിനോ കവര്‍ ചിത്രത്തില്‍ എത്തുന്നത്.  'എല്ലാ മനുഷ്യരും ഓരോ തലക്കെട്ടാണ്. മിന്നല്‍ മുരളി എന്ന ബ്ലോക്ക്ബസ്റ്ററിനുശേഷം ഒരു ഇതിഹാസ കഥയുമായി ടൊവിനോ തോമസ് എത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ മാര്‍ച്ച് 3-ന് തിയറ്ററുകളില്‍'- എന്നാണ് ഫിലിം ഫെയര്‍ മാഗസിന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ടൊവിനോയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 

ഷാറുഖ് ഖാന്‍, കാജോള്‍, ദീപികാ പദുക്കോണ്‍, പ്രിയങ്കാ ചോപ്രാ, കരീന കപൂര്‍, കത്രീന കൈഫ്, തപ്‌സി പന്നു, രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ആലിയാ ഭട്ട്, ആയുഷ്മാന്‍ ഖുറാന, ഭൂമി പഠ്‌നേക്കര്‍, വിദ്യാ ബാലന്‍, അര്‍ജുന്‍ കപൂര്‍, സുശാന്ത് സിംഗ് രജ്പുത്, ഷാഹിദ് കപൂര്‍, ഉര്‍വ്വശി റുട്ടേല, വിക്കി കൗശാല്‍ സോനം കപൂര്‍ തുടങ്ങിയ ബോളിവുഡിലെ മിക്ക താരങ്ങളും ഫിലിം ഫെയര്‍ മാഗസിന്റെ കവര്‍പേജില്‍ വന്നിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്ന് ഫിലിംഫെയര്‍ കവര്‍ പേജില്‍ മുഖം കാണിക്കുന്ന ആദ്യ താരമാണ് ടൊവിനോ തോമസ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ടൊവിനോ തോമസിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദന്‍. മായാനദിക്കുശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രം സമകാലീന മാധ്യമരംഗം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വാര്‍ത്താ അവതാരകനായാണ് ടൊവിനോ എത്തുന്നത്. ഉണ്ണി ആര്‍ ആണ് നാരദനിലെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, രഞ്ജി പണിക്കര്‍, വിജയരാഘവന്‍, ജയരാജ് വാര്യര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും.

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More