ധാരാവിയിൽ മരിച്ചയാൾക്ക് കോഴിക്കോടുകാരുമായി ബന്ധം

മുംബൈ ധാരാവി ചേരിയിൽ  കൊവിഡ്-19 ബാധിച്ച് മരിച്ചയാൾക്ക് മലയാളികളുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ്. ഇവർ കോഴിക്കോട്ടുകാരാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഡൽഹി നിസാമുദ്ദീൻ തബ് ലീ​ഗി സമ്മേളനത്തിൽ ഇവർ എല്ലാവരും സംബന്ധിച്ചതായാണ് വിവരം.  സമ്മേളനത്തിന് ശേഷം മലയാളികൾ ധാരാവിയിലെ വീട്ടിലെത്തി. മുംബൈ സന്ദർശിച്ച ശേഷം 24 ന് മലയാളികൾ കോഴിക്കോടേക്ക് തിരിച്ചു. ഇവരെ കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

<
p>രോ​ഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് കഴിഞ്ഞ മാസം 23 നാണ് ധാരാവി സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 29 ന്  സിയോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണത്തിന് ശേഷമാണ് ഇയാള്‍ക്ക്  കൊവിഡ്-19 സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിസാമുദ്ദീൻ തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്തതായി വെളിപ്പെട്ടത്. മരിച്ചയാളുടെ ഭാ​ര്യയും മക്കളും അടക്കം 10 പേർ നിരീക്ഷണത്തിലാണ്. രോ​ഗം ബാധിച്ച് മരിച്ചയാളുടെ വീട് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു. ഇയാളുടെ അയൽവീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത്  ഭക്ഷണവും അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക ഇതുവരെ തയ്യാറാക്കാനായില്ല. ധാരാവിയിൽ തന്നെയുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിലും പരിസര പ്രദേശത്തും ആരോ​ഗ്യവകുപ്പ് അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More