ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് രമേശ്‌ ചെന്നിത്തല ; സുധാകരന് തക്ക മറുപടിയാണ് നല്‍കിയതെന്ന് എം എം മണി

തിരുവനന്തപുരം: സുധാകരനെതിരെ സി വി വര്‍ഗീസ്‌ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തെ നിയമ സംവിധാനത്തോടുള്ള അനാദരവാണെന്നും വര്‍ഗീസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റാണെന്ന കാര്യം മറക്കരുത്. കൊലപാതക രാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് സിപിഎമ്മെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ ജീവിതം സിപിഎമ്മിന്‍റെ ഭിക്ഷയാണെന്ന ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി രംഗത്തെത്തി. സുധാകരന്‍ ഇടുക്കിയില്‍ വന്ന് പ്രകോപനപരമായ പരാമര്‍ശങ്ങളാണ് നടത്തിയത്.  ഇതിന്‍റെ മറുപടിയാണ് സി വി വര്‍ഗീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. സിപിഎമ്മിലെ മുഴുവന്‍ ആളുകളുടെയും പേരെടുത്ത് പറഞ്ഞാണ് സുധാകരന്‍ വിമര്‍ശിച്ചത്. എന്നാല്‍ സിപിഎം അങ്ങനെ ചെയ്തില്ലെന്നും മണി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുധാകരന്‍ ഇടുക്കില്‍ വന്ന് പ്രസംഗിച്ചതു മുഴുവന്‍ വിവരക്കേടായിരുന്നു. ധീരജിന്‍റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്നും മരണം ഇരന്നു വാങ്ങിയതുമാണെന്നായിരുന്നു സുധാകരന്‍ ഇവിടെ വന്നു പ്രസംഗിച്ചത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ വെറുതെ വിടുമ്പോള്‍ സ്വീകരിച്ച് ഇതിലെ കൊണ്ടുവരുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതെല്ലാം ഇവിടെയുള്ള നേതാക്കളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. സുധാകരന്‍റെ അന്നത്തെ പ്രസംഗത്തിനെതിരെയാണ് ഇന്ന് സി വി വര്‍ഗീസ്‌ മറുപടി നല്‍കിയതെന്ന് എം എം മണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം, സി വി വര്‍ഗീസ്‌ വെറും കവലചട്ടമ്പിയാണെന്നും സുധാകരനെ ഒന്ന് തൊടാന്‍ പോലും സാധിക്കില്ലെന്നും കോണ്‍ഗ്രസ് എം പി ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു. വര്‍ഗീസിന്‍റെ പരാമര്‍ശത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഡീന്‍ കുര്യാക്കോസ്‌ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More