എന്‍റെ ഗ്ലാമര്‍ മാത്രം കാണിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമയല്ല 'അനാമിക' - സണ്ണി ലിയോണ്‍

ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ കഥാപാത്രമാണ് തന്റെ പുതിയ ചിത്രം 'അനാമിക'യിലേതെന്ന് സണ്ണി ലിയോണ്‍. അനാമികയുടെ സെറ്റില്‍ ചെലവിട്ട ഓരോ നിമിഷവും ആഹ്ളാദഭരിതമായിരുന്നു എന്നും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും സണ്ണി ലിയോണ്‍ പറയുന്നു. ആളുകള്‍ പ്രതീക്ഷിക്കാത്ത ഒന്നായത് കൊണ്ട് അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ലൈംഗികതയുടെ അതിപ്രസരമുള്ള ഗ്ലാമർ കഥാപാത്രങ്ങളെ മാത്രം എന്നില്‍നിന്നും പ്രതീക്ഷിക്കുന്ന പ്രേക്ഷകരും സംവിധായകരും ഉണ്ട്. കഥാപാത്രം ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍, സണ്ണിയല്ലേ... ഇക്കിളി രംഗങ്ങള്‍ സ്വാഭാവികമായും ഉണ്ടാവേണ്ടേ... എന്നുപറഞ്ഞ് ഇപ്പോഴും പലരും സമീപിക്കാറുണ്ട്. പക്ഷെ അതൊന്നും ഞാന്‍ ഗൌനിക്കുന്നില്ല. എന്നാല്‍ 'അനാമിക' അങ്ങനെയല്ല. എന്‍റെ ഗ്ലാമര്‍ മാത്രം കാണിക്കാന്‍ വേണ്ടി എന്നെ ഉള്‍പ്പെടുത്തിയ സിനിമയല്ല. കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് ബോധ്യമാകും- സണ്ണി ലിയോണ്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും കഥാപാത്രവും വ്യത്യസ്‌തമായിരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. ചെയ്തു പഴകിയ അതേ വേഷങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കരുത്. പ്രേക്ഷകര്‍ എപ്പോഴും അത് ഇഷ്ടപ്പെട്ടെന്നുവരില്ല. എന്‍റെ 'മുന്‍കാല അഭിനയമോ' ഞാന്‍ ചെയ്ത കഥാപാത്രങ്ങളോ അല്ല യഥാര്‍ത്ഥത്തിലുള്ള ഞാന്‍. ചിന്തകളിലും പ്രവര്‍ത്തികളിലും ഓരോ നിമിഷവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സണ്ണിയുണ്ട്. അവളെ ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായെന്നുവരില്ല. എന്‍റെ ജീവിതത്തിലെ കറുത്ത ഏടുകളായിരിക്കാം നിങ്ങളെ ഇപ്പോഴും ആകര്‍ഷിക്കുന്നതും നിങ്ങളിപ്പോഴും വായിക്കാന്‍ ശ്രമിക്കുന്നതും. എനിക്കതെല്ലാം എന്നെ ശക്തയാക്കുന്ന പാഠങ്ങള്‍ മാത്രമാണ്. ഞാന്‍ താണ്ടിയ ദൂരങ്ങള്‍ നോക്കൂ... ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടം നോക്കൂ... എത്ര മോശം കാര്യങ്ങളിലൂടെ കടന്നുപോയാലും അതോര്‍ത്ത് വിഷമിച്ചു നില്‍ക്കാതെ മുന്നേറാന്‍ സാധിച്ചാല്‍ എല്ലാവര്‍ക്കും വലിയ ഔന്നത്യത്തിലെത്താം - സണ്ണി ലിയോണ്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More